മൂരികുത്തി: കല്ലൂര്‍ കൈപ്രം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതി വിഷു ദിനത്തില്‍ മൂരികുത്തിയില്‍ ജനകീയ ഒപ്പ് ശേഖരണവും പ്രതിഷേധ സംഗമവും നടത്തി.

ചരിത്ര പ്രാധാന്യമുള്ള കല്ലൂര്‍കാവ് ക്ഷേത്രവും ,കൈപ്രം ജുമാ മസ്ജിദും,കല്ലൂര്‍കൂത്താളി ബിലാല്‍ മസ്ജിദും കല്ലൂര്‍എംഎല്‍പി
സ്‌കൂളും , കല്ലൂര്‍ മദ്രസ്സയും ഉള്‍പ്പെടുന്ന പ്രദേശത്തുള്ള200 വര്‍ഷത്തെ പഴക്കമുള്ളകല്ലൂര്‍ - മൂരികുത്തി റോഡിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ നിരുത്തര വാദ സമീപനത്തിനെതിരെ ജനകീയ ഒപ്പ് ശേഖരണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്.
സംഗമം കൃഷ്ണ ദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തുമാകെ.പി സിറാജ് അധ്യക്ഷതവഹിച്ചു. സി.ടി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.കെ.ടി കുഞ്ഞമ്മദ,് എന്‍.കെ അബ്ദുള്‍ അസീസ് , സി.കെ ജെറീഷ്, ടി. കെ മുഹമ്മദ്, കെ.പി അബ്ദുള്‍ ഹമീദ്, പി.പി,സലാം, ടി.കെ ഇബ്രാഹീം, അഷ്‌റഫ് നരിക്കോട്ടുമ്മല്‍, പി.പി മജീദ്, കെ.ടി കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു ചടങ്ങില്‍ ടി.കെ സലാം സ്വാഗതവും അബ്ദു റഹ്‌മാന്‍ എന്‍ . കെ നന്ദിയും പറഞ്ഞു.
Public signature collection and protest meeting in Murikuthi