കാവുന്തറ: പള്ളിയത്ത് കുനിയില്‍ സ്ഥിതി ചെയ്യുന്ന ശാന്തി സദനം മദ്‌റസയുടെ പതിമൂന്നാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി മദ്‌റസ പരിസരത്ത് വെച്ചാണ് പരിപാടി നടത്തുന്നത്.

ഇന്ന് രാവിലെ 10 മണി മുതല്‍ ഉച്ചവരെ നടക്കുന്ന കുടുംബ സംഗമത്തില്‍ കുടുംബവും യുവതലമുറയും എന്ന വിഷയത്തില്‍ പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനും ഇത്തിഹാദുല്‍ ഉലമ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ വി.പി ഷൗക്കത്തലി സാഹിബ് ക്ലാസ് എടുക്കും. നാളെ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ പ്രഗത്ഭ പണ്ഡിതനും ഐഇസിഐ ചെയര്‍മാനുമായ എം.കെ മുഹമ്മദലി സാഹിബ് ഉദ്ഘാടനം ചെയ്യും.
യുവ പണ്ഡിതന്‍ സഈദ് എലങ്കമല്‍ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. അഖിലേന്ത്യ മത്സരപരീക്ഷകളില്‍ പങ്കെടുത്ത് ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ സെലക്ഷന്‍ ലഭിച്ച പൂര്‍വ്വ വിദ്യാര്‍ഥികളെയും അധ്യാപകരെയും വിദ്യാലയ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
Kavunthara Shanti Sadan Madrasa Anniversary Celebration