പേരാമ്പ്ര: കായണ്ണയില്‍ യുവാവിനെ ആക്രമിച്ചു. നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കായണ്ണ സ്വദേശി ഏടത്തും താഴെ സനീഷ് (35)നാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം കായണ്ണ വെളിച്ചം റെസിഡന്‍സ് അസോസിയേഷന്റെ പരിപാടി കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടില്‍ നിന്നും വാഹനം എടുക്കാന്‍ പോവുന്നതിനിടയില്‍ പ്രതികള്‍ യുവാവിനെ തടഞ്ഞു വച്ചുകൊണ്ട് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.
തലയ്ക്കും ചെവിക്കുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സനീഷിന്റെ പരാതിയില്‍ കൊയലംകണ്ടി അഖില്‍ (40), കുറുപ്പം വീട്ടില്‍ രതീഷ് (42), മന്നം കണ്ടി പ്രതീഷ് (36), കായണ്ണ സ്വദേശി ബഷീര്‍ (42) എന്നിവര്‍ക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Brutal assault on a young man in Perambra;