പേരാമ്പ്ര : മോഹനന്‍ ചേനോളി രചിച്ച നീയിതു കാണാതെ പോകയോ എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഇങ്ക് ബുക്‌സ് കേരള പ്രസിദ്ധീകരിച്ചത് പുസ്തകത്തില്‍ മലയാളി മനസുകളെ സ്പര്‍ശിച്ച ചലച്ചിത്രഗാനങ്ങളുടെ ആസ്വാദന കുറിപ്പുകളാണുള്ളത്. 22 ഓളം സിനിമ ഗാനങ്ങളുടെ നിരൂപണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശശി ഗായത്രി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മരക്കാടി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് ഡോ : ആര്‍ രാജശ്രീ, സിനിമാ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളക്ക് പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
കവിയും ചിത്രകാരനുമായ ഡോ: സോമന്‍ കടലൂര്‍ പുസ്തകം പരിജയപെടുത്തി. സാഹിത്യകാരന്‍ ഡോ: പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരന്‍ രാജന്‍ തിരുവോത്ത് മുഖ്യാതിഥിയായിരുന്നു.
കെ.പി. സീന, അഭിലാഷ് തിരുവോത്ത്, കെ. ശ്രീധരന്‍, പ്രശാന്ത് പാലേരി, എന്‍.കെ. പ്രേമന്‍, ടി.ആര്‍. ശ്രീഹര്‍ഷന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിഷ് ചെമ്മരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലിതേഷ് കരുണാകരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഗാനാര്‍ച്ചനയില്‍ നയന്‍താര, ബിന്ദു സിതാര, പ്രിയംവദ, ചൂട്ട് മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
You're missing out on this book launch at perambra