പേരാമ്പ്ര: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന കെ.വി.ദാമോദരന്‍ നായരുടെ ചരമ വാര്‍ഷിക ദിനം ആചരിച്ചു.പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചരമ വാര്‍ഷിക ദിനം ആചരിച്ചത്.

വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
വി.ടി സൂരജ്, എന്‍.ഹരിദാസന്‍, ബാബു തത്തക്കാടന്‍, കെ.സി. രവീന്ദ്രന്‍, കുറുങ്ങോട്ട്.കുഞ്ഞബ്ദുള്ള, എന്‍.പി. കുഞ്ഞിക്കണ്ണന്‍, വി.ടി നാരായന്‍, കെ. സോമന്‍ കുഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
K.V. Damodaran Nair's death anniversary was observed.