പേരാമ്പ്ര: പേരാമ്പ്ര:പേരാമ്പ്ര: ബലുന്നൂര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ഹുദവി കോഴ്സിന് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ നടന്ന ചടങ്ങിലൂടെയാണ് ഔപചാരികമായി തുടക്കം കുറിച്ചത്.

മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ മുന്നേറ്റങ്ങള്‍ കാഴ്ച വെക്കുന്ന ദാറുല്‍ഹുദാ സമ്പ്രദായത്തിന്‍ കീഴിലാണ് പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് നടത്തുന്നത്. നാട്ടുകാരും കമ്മിറ്റി അംഗങ്ങളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റി ചാന്‍സലറും, ജബലുന്നൂര്‍ ഇസ് ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇമാം നവവിയുടെ പ്രശസ്ത ഹദീസ് ഗ്രന്ഥമായ 'അറബഊനന്നവവി' യിലെ പ്രഥമ ഹദീസ് കുട്ടികള്‍ക്ക് ഓതിക്കൊടുത്തുകൊണ്ടാണ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തത്. വര്‍ത്തമാന കാലത്ത് സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയേക്കുറിച്ച് തങ്ങള്‍ സംസാരിച്ചു. ദാറുല്‍ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ:ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യ പ്രഭാഷണം നടത്തി.
എസ്എംഎഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയും, ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറിയുമായ യു. ഷാഫി ഹാജി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദികരിച്ചു. ദാറുല്‍ ഹുദ മുന്നോട്ടുവെക്കുന്ന നയങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. ചടങ്ങിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കായി പ്രത്യേക മീറ്റും സംഘടിപ്പിച്ചു .ജെഐസി ജനറല്‍ സെക്രട്ടറി റഫീഖ് സക്കരിയ ഫൈസിയുടെ നേതൃത്വത്തില്‍ കൂടിയ മീറ്റില്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ രക്ഷിതാക്കളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്ഥാപനത്തെ കുറിച്ചും സ്ഥാപനത്തിലെ നിയമവ്യവസ്ഥകളെ കുറിച്ചും അവതരിപ്പിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ഫറാസ് ഹുദവി രാമനാട്ടുകര ക്ലാസെടുത്തു.
ജബലുന്നൂര്‍ ഇസ്‌ലാമിക് കോംപ്‌സ് കമ്മിറ്റി അംഗങ്ങളായ മാനേജര്‍ പി.എം കോയ മുസ്ലിയാര്‍, ട്രഷറര്‍ സി.കെ ഇബ്രാഹീം, എസ്.പി കുഞ്ഞമ്മത്, സി.പി.എ അസീസ്, പി.എം മുജീബ് രജിസ്ട്രാര്‍ റഫീഖലി ഹുദവി, എക്‌സാം കണ്‍ട്രോളര്‍ പി.കെ നാസര്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ എം.പി മൊയ്തീന്‍ ഹാജി, വി.കെ കുഞ്ഞബ്ദുള്ള, എം.കെ പരീത്, ചെരിപ്പേരി മൂസ്സഹാജി, എം.കെ അബ്ദുറഹിമാന്‍, തണ്ടോറ ഉമ്മര്‍, സി.പി ഹമീദ്, കെ.പി യുസുഫ്, ആര്‍.കെ മുഹമ്മദ്, ടി.കെ അഷറഫ്, മഹാരാജ മൊയ്തി, ഇ.കെ അഹമ്മദ് മൗലവി, ഒ മമ്മു, കോടേരി മൊയ്തി, ഖാലിദ് എടവന, തുണ്ടിയില്‍ മമ്മി ഹാജി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി.
കഴിഞ്ഞ റമളാനില്‍ സ്ഥാപനത്തിന് കീഴില്‍ നടത്തപ്പെട്ട ഖത്തം മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് വിതരണം നടത്തുകയും, പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. ജബലുന്നൂറിലെ ഹുദവി കോഴ്‌സിന്റെ തുടക്കം സ്ഥാപനത്തിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ പുതിയ അധ്യായമാകുമെന്നും നിപുണരായ പണ്ഡിതന്മാരുടെയും,അധ്യാപകരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി റഫീഖ് സകരിയ ഫൈസി ഉറപ്പു നല്‍കി.
Hudavi course started at Jabalunnoor, Perambra.