---
title: "ഡെയറി പ്രൊമോട്ടര്‍മാരുടെ നിയമനം"
english_title: "Appointment of Dairy Promoters"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/288551/appointment-of-dairy-promoters"
published_at: "2025-05-07T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681b1c5678f8a_niyamanam.jpg"
keywords: []
---

# ഡെയറി പ്രൊമോട്ടര്‍മാരുടെ നിയമനം

> **Lead Summary:** **കോഴിക്കോട്:** ക്ഷീര വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയില്‍ ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്:** ക്ഷീര വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയില്‍ ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരാകണം. യോഗ്യത: എസ്എസ്എല്‍സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.

പരമാവധി 10 മാസമാണ് നിയമനം. പ്രതിമാസം 8,000 രൂപ ഇന്‍സന്റീവ് ലഭിക്കും. പ്രായപരിധി 18-45. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 14 ന് വൈകീട്ട് മൂന്ന് മണിക്ക്. ഫോണ്‍: 0495 2371254.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/288551/appointment-of-dairy-promoters)