ചെറുവണ്ണൂര്‍ : ചെറുവണ്ണൂരിലെ പുരാതനവും പ്രശസ്തവുമായ തൃപ്പനംകോട്ട് കുടുംബ സംഗമം അഞ്ച് തലമുറകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറി.

കുടുംബ കാരണവരായ വലിയപറമ്പില്‍ ഗംഗാധര കുറുപ്പിന്റെ വീട്ടില്‍ വെച്ച് നടന്ന പരിപാടി ഒ.എം. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ശശികുന്നത്ത് അധ്യക്ഷത വഹിച്ചു.
തൃപ്പനംകോട്ട് കുഞ്ഞികൃഷ്ണന്‍ നായരുടേയും നാരായണി അമ്മയുടേയും സന്തതി പരമ്പരകളില്‍ പെട്ട അഞ്ചു തലമുറകളില്‍ പെട്ട കുടുംബാംഗങ്ങളുടെ ഗതകാല സ്മരണകളും വര്‍ത്തമാനകാല ജീവിത സാഹചര്യങ്ങളും സംഗമത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായത് വേറിട്ടൊരനുഭവമായി മാറി.
നവതി പിന്നിട്ട നാഗമുള്ളതില്‍ ജാനു അമ്മ, കുന്നത്ത് ഓമന അമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എന്‍.ടി. കുഞ്ഞിക്കണ്ണന്‍, രാജഗോപാലന്‍ നായര്‍, തിക്കോടി, രവി മുടപ്പിലാവില്‍, അനിത കുന്നത്ത്, വിജയന്‍ ആലക്കാട്ട്, സി.ടി സന്തോഷ്, സി.ടി പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രവീന്ദ്രന്‍ കോവില്‍ പാറക്കല്‍ കുട്ടികൃഷണന്‍ ചെറുവണ്ണൂര്‍, ശ്രീജിത്ത് മാണിക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Family reunion organized in Thrippanamkot at cheruvannur