കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് വുമണ്‍ കാറ്റില്‍ കെയര്‍വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അതത് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരാകണം. യോഗ്യത എസ്എസ്എല്‍സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പരമാവധി 10 മാസമാണ് നിയമനം.
പ്രതിമാസം 8,000 രൂപ ഇന്‍സന്റീവ് ലഭിക്കും. പ്രായപരിധി 18-45. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 14 ന് വൈകീട്ട് മൂന്ന് മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371254 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Careworker recruitment at Women's Hospital