പേരാമ്പ്ര: അഡ്വ കെ.കെ വത്സന്‍ നാലാം ചരമ വാര്‍ഷികം ആചരിച്ചു.

മുളിയങ്ങല്‍ പ്രതിഭാ തിയേറ്റര്‍സ്, പ്രതിഭ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.
ഗവണ്മെന്റ് പ്ലീഡര്‍, അഡ്വ. പി.എം തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ.കെ വത്സന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയായി അകാലത്തില്‍ വിട്ടുപോയ മനുഷ്യ സ്‌നേഹിയായിരുന്നു വെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.എം മനോജ്, കെ.കെ മൂസ, എം ഗോവിന്ദന്‍, വിജയന്‍, ലൈബ്രറിയന്‍ റെജില തുടങ്ങിയവര്‍ സംസാരിച്ചു.
Adv. K.K. Valsan is a role model for public activists at perambra