പേരാമ്പ്ര: തണലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകാനും ഒപ്പം നില്‍ക്കാനും ഉദ്ദേശിച്ചുകൊണ്ട് പേരാമ്പ്ര പഞ്ചായത്ത് അടിസ്ഥാനമാക്കി 'തണല്‍ വനിതാ വിംഗ് ' രൂപീകരിച്ചു.

സുരഭില എരവട്ടൂര്‍ അങ്കണത്തില്‍ നടന്ന യോഗം പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ഉദ്ഘാടനം ചെയ്തു. തണല്‍ വനിതാ വിംഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സിന്ധു പയ്യോളി അധ്യക്ഷത വഹിച്ചു.
അനിത കുന്നത്ത്, സഫിയ ചേന്നായി, സൗദ പേരാമ്പ്ര, തണല്‍ കുറ്റ്യാടി ജനറല്‍ സെക്രട്ടറി കെ.എം മുഹമ്മദലി, ഇ.പി.കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. പ്രഭാ ശങ്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങല്‍ മോളി ഷാജി നന്ദിയും പറഞ്ഞു.
കെ.കെ. റംഷിന പ്രസിഡണ്ട്, പി. സക്കീന വൈസ് പ്രസിഡണ്ട്, മോളി ഷാജി സെക്രട്ടറി, കെ.കെ. ജെസീറ ജോയിന്റ് സെക്രട്ടറി, സി പാത്തൂട്ടി ട്രഷറര്‍ എന്നീ ഭാരവാഹികള്‍ ഉള്‍പ്പെട്ട പതിനേഴ് അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.
Thanal Women's Wing formed at perambra