---
title: "ഗവ. മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍ നിയമനം"
english_title: "Appointment of a doctor in Govt. Medical College at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/288598/appointment-of-a-doctor-in-govt-medical-college-at-kozhikkode"
published_at: "2025-05-07T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681b4209d2d52_dr.jpg"
keywords: []
---

# ഗവ. മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍ നിയമനം

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുന്നു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുന്നു.

യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഡിഎം/ഡിഎന്‍ബി അല്ലെങ്കില്‍ തത്തുല്യം, മെഡിസിന്‍/പീഡിയാട്രിക്സ്/റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ എംഡി/ഡിഎന്‍ബിയും ടിസിഎംസി രജിസ്‌ട്രേഷനും.

പ്രായപരിധി: 18-36. പ്രതിമാസ വേതനം: 73,500 രൂപ. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മെയ് 12 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/288598/appointment-of-a-doctor-in-govt-medical-college-at-kozhikkode)