പേരാമ്പ്ര: അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ പൊതുവിദ്യാലയം സൗന്ദര്യവല്‍ക്കരിച്ച് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഭിത്തികളില്‍ചിത്രം വരച്ചാണ് സൗന്ദര്യവല്‍ക്കരിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.പി ആനന്ദന്‍ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡണ്ട് എസ്.യു രജിത്, ബഷീര്‍ ചിത്രകൂടം, പ്രജീഷ് പേരാമ്പ്ര, ബാബു പുറ്റംപൊയില്‍, ദീപേഷ് സ്മൃതി, സുരേഷ് കല്ലോത്ത്, അതുല്‍ മേപ്പയ്യൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.സി രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് രഞ്ജിത്ത് പട്ടാണിപ്പാറ നന്ദിയും പറഞ്ഞു.
Public schools have been transformed into beautiful schools for students.