പള്ളിയത്ത് കുനി: കാസ്‌കാ കാവിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചക്ക മഹോത്സവത്തിന്റെ ഭാഗമായി പരിശീലന പരിപാരിപാടികള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി കാവില്‍ പള്ളിയത്ത് കുനി നിളാ പാര്‍ക്കില്‍ ചക്ക വിഭവ പരിശീലനം ക്ലാസ് സംഘടിപ്പിച്ചു. പ്രദേശത്തെ നിരവധി വീട്ടമ്മമാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

ചക്കകൊണ്ട് ചമ്മന്തി, പുളിയിഞ്ചി, ചക്ക പുളിശ്ശേരി, ചക്കക്കുരു രസം, ചക്ക മടല്‍ ചമ്മന്തി, ചില്ലി ചക്ക, ചക്ക കാപ്പി, ചക്ക പച്ചടി, ചക്ക സ്‌കാഷ്, ചക്ക മിഠായി, ചക്ക നുറുക്ക്, ചക്ക പത്തിരി, ചക്ക മടല്‍ അച്ചാര്‍, ചക്ക പോണ്ടി മസാല, ചക്ക കോഴിക്കാല്‍, ചക്ക കുരു പിണ്ടി, ചക്കക്കുരു അരിക്കടുക്ക, ചക്ക കാമ്പ് ഫ്രൈ, ചക്കക്കുരു ഉണ്ട തുടങ്ങി ചക്കയും, ചക്കക്കുരു, ചക്കകാമ്പ്, ചക്ക മടല്‍ തുടങ്ങിയവ കൊണ്ട് നിന്നു നൂറില്‍പരം വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലാണ് പരിശീലനം നല്‍ിയത്.
പരിപാടി പ്രൊഫസര്‍ അബ്ദുള്ള വടേക്കണ്ടി ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള ഉല്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിട യൂണിറ്റുകള്‍ നമ്മുടെ നാട്ടില്‍ ആരംഭിക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എം.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. ഷീബ കണ്ണൂര്‍ പരിശീലന ക്ലാസ് നയിച്ചു. പി. രാജീവന്‍, പി.പി ബൈജു, സി.എം ശശി തുടങ്ങിയവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
സി.കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രൊഫസര്‍ ആബിദ നന്ദിയും പറഞ്ഞു. മെയ് 25, 26 തിയ്യതികളില്‍ പള്ളിയത്ത് കുനിയില്‍ നടക്കുന്ന ചക്ക മഹോത്സവം പത്മശ്രീ ജേതാവ് രാമന്‍ ചെറുവയല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
Jackfruit resource production training was conducted.