നടുവണ്ണൂര് : കാവുന്തറയിലെ പുനത്തില്‍ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. കാപ്പാട് ഖാസി മുഹമ്മദ് നൂറുദ്ധീന്‍ ഹൈതമി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മഠത്തിക്കണ്ടി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ശാഫി ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന അംഗങ്ങളെയും, ഉന്നത വിജയികളെയും ചടങ്ങില്‍ ആദരിച്ചു. സൈക്കോളജിസ്റ്റ് ഡോ:അസ്ലം പേരാമ്പ്ര ക്ലാസിന് നേതൃത്വം നല്‍കി. ബഷീര്‍ പുനത്തില്‍ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ , ബ്ലോക്ക് അംഗം എം.കെ. ജലീല്‍, വാര്‍ഡ് അംഗം കെ.കെ.ഷൈമ, സി.ബാലന്‍, കെ.ടി.കെ. റഷീദ്, എന്‍. ഇബ്രാഹിം കുട്ടി ഹാജി, കെ.രാജീവന്‍, മജീദ് വാഴത്തന്‍ കണ്ടി, അഷ്‌റഫ് പുനത്തില്‍, ആലിക്കോയ പുനത്തില്‍, വി. കുഞ്ഞായന്‍ കുട്ടി, കെ.വി.ഉമ്മര്‍, കെ. ആലിക്കുട്ടി, പി.മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Tharavad family reunion in Punathil