പേരാമ്പ്ര: പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി കോളെജില്‍ വെച്ച് മെയ് 21 ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റില്ലാത്തവരെയും പരിഗണിക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കോളെജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Teachers are required at perambra CKGM Govt. College