കോഴിക്കോട്: മലയാളത്തിലെ മൗലിക സാഹിത്യസൃഷ്ടികള്‍ക്കായി ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. 2022 ജനുവരി 1 മുതല്‍ 2025 ഏപ്രില്‍ 30 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാളം കൃതികള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം.

കവിത, നോവല്‍, ചെറുകഥ, നാടകം, ആത്മകഥ, ജീവചരിത്രം (ഇന്ത്യന്‍ ട്രൂത്ത് പുരസ്‌കാരം), എന്‍ഡോവ്‌മെന്റുകള്‍, ബാലസാഹിത്യം (കുഞ്ഞുണ്ണി സ്മാരക പുരസ്‌കാരം), വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം), (എ.പി.ജെ അബ്ദുള്‍കലാം ഫൗണ്ടേഷന്‍ പുരസ്‌കാരം), യാത്രാവിവരണം (എസ്.കെ പൊറ്റേക്കാട് അവാര്‍ഡ്) എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്.
ഓരോ വിഭാഗത്തിലുമുള്ള മികച്ച കൃതികള്‍ തിരഞ്ഞെടുത്ത് പുരസ്‌കാരങ്ങള്‍ നല്‍കും. വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ക്ക് 5555 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പവും ഉള്‍പ്പെടുന്നതായിരിക്കും അവാര്‍ഡ്. കൃതിയുടെ മൂന്നു കോപ്പികള്‍ 2025 മെയ് 20-നകം താഴെക്കൊടുത്ത വിലാസത്തില്‍ അയയ്ക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Entries invited for Indian Truth Literary Awards