പേരാമ്പ്ര : തുള്ളിച്ചാടി നടക്കേണ്ട പ്രായത്തില്‍ തലച്ചോറിന് അപൂര്‍വ്വ രോഗം ബാധിച്ച ലാസിമിന്റെ ചികിത്സ ഫണ്ടിലേക്ക് പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത് വിങ് നടത്തിയ ധനസമാഹരണ ഫണ്ട് കൈമാറി.
1,28,900 രൂപ ചികിത്സാ കമ്മിറ്റി ചെയര്‍മാന്‍ യു.സി ഹനീഫക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബാബു കൈലാസ് കൈമാറി. യൂത്ത് വിങ് ജനറല്‍ സെക്രട്ടറി സുജിത്ത് ജയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂത്ത് വിങ് പ്രസിഡന്റ് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു.
ഒ.പി മുഹമ്മദ്, സലാം ബാദുഷ, ശരീഫ് ചീക്കിലോട്ട്, ജലജ ചന്ദ്രന്‍, സലിം മിലാസ്, നജീബ് അരീക്കല്‍, ഇ.കെ അനസ്, ഷിബു പ്രഭ, ഷൈജിത്ത് എംബസി, മുനീര്‍ മെഹര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. യൂത്ത് വിങ് ട്രഷറര്‍ നിസാര്‍ കിവി ചടങ്ങില്‍ നന്ദിയും പറഞ്ഞു.
Muhammad Lasim; Perambra Merchants Association Youth Wing handed over the treatment assistance fund