പേരാമ്പ്ര : ക്ഷേത്രത്തില്‍ നിന്ന് 19 വിളക്കുകള്‍ മോഷണം പോയി. പാണ്ടിക്കോട് പരദേവത ക്ഷേത്രത്തിലെ വിളക്കുകളാണ് ഇന്നലെ രാത്രി മോഷണം പോയത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ സ്ഥാപിച്ച 43 തൂകുവിളക്കുകളില്‍ മൂന്ന് തട്ടുള്ള രണ്ടു തൂക്കു വിളക്കുകളും 17 തൂക്കു വിളക്കുകളും ഉള്‍പ്പെടെ 19 എണ്ണമാണ് കാണാതായത്.

ഇന്ന് കാലത്ത് ഓഫീസ് സെക്രട്ടറി ക്ഷേത്രത്തിലെത്തിയപ്പോഴാണ് വിളക്കുകള്‍ നഷ്ടമായ വിവരം അറിയുന്നത്. അമ്പതിനായിരത്തില്‍ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉടന്‍ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയും തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിളക്കുകള്‍ നഷ്ടപ്പെട്ടതല്ലാതെ ക്ഷേത്ര ഭണ്ഡാരങ്ങളില്‍ മോഷണമോ മറ്റ് സാധനങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Lamps stolen from temple at perambra