കടിയങ്ങാട് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഫെസ്റ്റ് ദൃശ്യം 25 ന് അരങ്ങുണര്‍ന്നു. മെയ് 16 മുതല്‍ 21 വരെ ചങ്ങരോത്തിന്റെ മണ്ണ് ചടുലതാളങ്ങള്‍ക്ക് സാംസ്‌കാരിക ദൃശ്യ വിസ്മയങ്ങള്‍ക്കും സാക്ഷിയാവും. ജനകീയ കൂട്ടായ്മയില്‍ കടിയങ്ങാട് പാലത്തിന് സമീപം ഒരുക്കിയ വേദിയിലാണ് പരിപാടികള്‍ അരങ്ങേറുന്നത്.

വനിത കലാമേളയോടെയാണ് ദൃശ്യം 25 ന് തുടക്കമായത്. വനിതാ കലാമേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേറിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ജനറൽ കൺവീനർ കെ.വി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. റീന , വികസന കാര്യ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എം. അരവിന്ദാക്ഷൻ, ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയർമാൻ പാളയാട്ട് ബഷീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ടി. സരീഷ്, അബ്ദുള്ള സൽമാൻ, കെ മുബഷിറ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. ബാലനാരായണൻ, എം. വിശ്വനാഥൻ, കെ.കെ. ഭാസ്ക്കരൻ, കുനിയിൽ ശ്രീധരൻ, കെ ജി. രാമനാരായണൻ, ശ്രീനി മനത്താനത്ത്, ടി.ടി. കുഞ്ഞമ്മദ്, പി.ടി. സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. സിഡിഎസ് ചെയർപേഴ്സൺ യു. അനിത നന്ദി പറഞ്ഞു.
വനിതകളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. മലക്കാരി പാറചെണ്ടവാദ്യസംഘത്തിൻ്റെ പഞ്ചാരിമേളം അരങ്ങേറി. കോഴിക്കോട് സങ്കീർത്തനയുടെ നാടകം പറന്നുയരാനൊരു ചിറക് ' അവതരിപ്പിക്കപ്പെട്ടു.
Changaroth now has days and nights of art