പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ കുരിശ് പള്ളിയുടെ ചില്ല് തകര്‍ന്ന നിലയില്‍. പെരുവണ്ണാമൂഴി ഫാത്തിമ മാത ദേവാലയത്തിന്റെ കീഴില്‍ പെരുവണ്ണാമൂഴി അണക്കെട്ടിന് സമീപമുളള പരിശുദ്ധ മാതാവിന്റെ കുരിശു പള്ളിയുടെ ചില്ലാണ് എറിഞ്ഞ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
ഇന്ന് കാലത്താണ് അണക്കെട്ടിന്റെ വലതുകരയിലുള്ള കുരിശുപള്ളിയുടെ ചില്ല് തകര്‍ത്ത നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഫാത്തിമ മാത പള്ളി വികാരി ഫാ. എബ്രഹാം വള്ളോപ്പിള്ളി പെരുവണ്ണാമൂഴി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സബ്ബ് ഇന്‍സ്പക്ടര്‍ കുഞ്ഞമ്മദിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
The window of the Kurish Church is broken