പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴിയിലെ ഫാത്തിമ മാതാ പള്ളി സ്ഥാപിച്ച വേളാങ്കണ്ണിമാതാ ഗ്രോട്ടോയുടെ ഗ്ലാസ്സ് കല്ലെറിഞ്ഞ് തകര്‍ത്തവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി ജില്ല സെക്രട്ടറി കെ.കെ രജീഷ് അധികൃതരോട് ആവശ്യപ്പെട്ടു.
സമാധാനത്തോടെ ജീവിക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാനുള്ള ദുഷ്ടശക്തികളെ വെളിച്ചെത്ത് കൊണ്ടുവരണമെന്നും ശാസ് ത്രിയ അന്വേഷണം നടത്തിയാല്‍ കുറ്റക്കാരെ കണ്ടെത്താനാകുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

Those who broke the glass of Velankannimata Grotto should be found; KK Rajish