പേരാമ്പ്ര: കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കെപിസിസി സെക്രെട്ടറി സത്യന്‍ കടിയങ്ങാട് അനുസമരണ പരിപാടി ഉദ്ഘാടനം ചെയ്തു
.കൂത്താളി ഗ്രാമ പഞ്ചായത്തിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനം ചട്ടവിരുദ്ധമാണെന്നും, ഇതിന് മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറാവാത്ത പക്ഷം നിയമപരമായി നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കെപിസിസി സെക്രെട്ടറി സത്യന്‍ കടിയങ്ങാട് പറഞ്ഞു. നിയുക്ത മണ്ഡലം പ്രസിഡണ്ട്് രാജന്‍ കെ പുതിയേടത്ത് അധ്യക്ഷത വഹിച്ചു.
ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി പി.സി രാധാകൃഷ്ണന്‍ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
തണ്ടോറ ഉമ്മര്‍, യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ ഇ.ടി സത്യന്‍, മോഹന്‍ദാസ് ഓണിയില്‍, വിനോയ് ശ്രീവിലാസ്, സി.കെ ബാലന്‍, ബാബു പള്ളികൂടം, കെ.പി സുരേഷ് കുമാര്‍, എം നാരായണന്‍, ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ഡലം കോണ്‍ഗ്രസ് സ്പെഷ്യല്‍ കണ്‍വെന്‍ഷനും മണ്ഡലം കമ്മിറ്റി ചുമതലയേറ്റടുക്കല്‍ ചടങ്ങുംമെയ് 24 ന് വൈകുന്നേരം 3 മണിക്ക് കൂത്താളി യു പി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Rajiv Gandhi Memorial