പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മുഴുവന്‍ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് ജേതാക്കളെയും, എസ്എസ്എല്‍സി, പ്ലസ് ടു ഫുള്‍ എ പ്ലസ് വിജയികളെയും, സിബിഎസ്ഇ ഫുള്‍ എ വണ്‍ ജേതാക്കളെയും അസറ്റ് പേരാമ്പ്ര അനുമോദിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെയ് 29ന് ഉച്ചക്ക് രണ്ട് മണിക്ക് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 2000 ത്തോളം പ്രതിഭകളെ അനുമോദിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അസറ്റ് സ്റ്റാര്‍സില്‍ അംഗത്വം നല്‍കി ദീര്‍ഘകാല പിന്തുണ ഉറപ്പാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ അസറ്റ് പേരാമ്പ്ര ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ പ്രഖ്യാപനം ചടങ്ങില്‍ ഇതോടൊപ്പം നിര്‍വഹിക്കും.
വിജയികളാകുന്നവര്‍ക്ക് കേഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട്, സെക്രട്ടറി ചിത്രരാജന്‍, ഒ.സി. ലീന , എം.പി മുഹമ്മദ്, കെ. സജീവന്‍, ഹിബ ഫാത്തിമ, എസ്. ദേവിക കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
Asset Talent Gathering; Asset Stars to announce new batch and Asset Scholarship Exam at perambra