മേപ്പയ്യൂര്‍: കാവലാവാം കൈകോര്‍ക്കാം എന്ന പ്രമേയത്തില്‍ ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ ലഹരിക്കെതിരെ വനിതാ ലീഗ് കമ്മിറ്റി അമ്മ സദസ്സ് സംഘടിപ്പിച്ചു. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്് ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികര്‍ക്ക് ഷര്‍മിന കോമത്ത് ഉപഹാരം നല്‍കി അനുമോദിച്ചു. പി സുബൈദ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എസ്‌ഐ റഖീബ് ലഹരിക്കെതിരെ ക്ലാസ്സെടുത്തു. വാര്‍ഡ് അംഗം പി.മുംതാസ്, എം.വി മുനീര്‍, ഹുസ്സെന്‍ കമ്മന, എന്‍.കെ ജമീല, ടി. സീനത്ത്, എന്‍.കെ ഇബ്രാഹിം, പി.മൊയ്തു, ടി.പി അബ്ദുറഹിമാന്‍, പി. ജമീല തുടങ്ങിയവര്‍ സംസാരിച്ചു.

AMMA organized a gathering in Cheruvannur.