മേപ്പയ്യൂര്‍: സലഫിയ്യാ അസോസിയേഷന്‍ എ.വി അബ്ദുറഹ്‌മാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍
അധ്യാപകര്‍ക്കായി ത്രിദിന ഓറിയെന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടി കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു.വരും തലമുറയ്ക്ക് ദിശാബോധം നല്‍കുന്നത് ദൈവമാര്‍ഗത്തിലുള്ള പുണ്യകര്‍മ്മമാണെന്നും, വിദ്യാഭ്യാസം മനുഷ്യര്‍ക്ക് ഉന്നതമായ സംസ്‌കാരവും തൊഴിലും ലഭ്യമാക്കാന്‍ ഉതകുന്നതാവണമെന്നും, അധ്യാപകന്‍ പ്രവാചകനോടടുത്ത വ്യക്തിത്വം ആണെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വര്‍ഗീയതയും വിഭാഗീയതയും ഇല്ലാത്ത ഏക മാനവികതയുടെ പ്രചാരകരായ പൗരന്മാരെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതിയോ മതമോ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളോ ഭാഷയോ വര്‍ണ്ണമോ മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കാന്‍ പാടില്ലന്നും ധര്‍മ്മനിഷ്ഠയുള്ളവരുടെ സേവനങ്ങള്‍ ഏത് മേഖലയിലായാലും മനുഷ്യര്‍ക്ക് ഉപകാരപ്പെടും. സരസ്വതി ക്ഷേത്രമെന്നും പള്ളിക്കൂടം എന്നും വിദ്യാലയങ്ങളെക്കുറിച്ച് പറയുന്നത് അതിന്റെ പരിശുദ്ധിയും മഹത്വവും വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പയൂര്‍ സലഫി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ. വി അബ്ദുള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി അസീസ് വിശദീകരണം നടത്തി. കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ജെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സലഫിയ അറബി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫസലുള്ള, എ വി അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ എ.എം അബ്ദുള്‍സലാം, സലഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ എ. അജയ്കുമാര്‍, സലഫി ഐടിഐ പ്രിന്‍സിപ്പല്‍ പി .എം റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമില്‍ ഡോ. ലജീഷ് വി എല്‍, ഡോ.സി. നൗഫല്‍, ഡോ. നുഐമാന്‍, ഡോ.പി.എ ബേബി ഷാരി , ഡോ. ആര്‍. കെ സതീഷ്, പി കെ അബ്ദുല്ല, കെ.എ.എസ് അജിത് ജോണ്‍, കണ്ടോത്ത് അബൂബക്കര്‍ ഹാജി, കായലാട്ട് അബ്ദുറഹിമാന്‍ ,കെ.വി അബ്ദുറഹ്‌മാന്‍, ടി.പി മൊയ്തു, ആര്‍.അബ്ദുല്‍ കരീം, സി.കെ ഹസ്സന്‍, ഡോക്ടര്‍ വിജയന്‍ ,കെ.കെ കുഞ്ഞബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന്‍ സെക്രട്ടറി ഗുലാം മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് അഡ്വ: പി. കുഞ്ഞി മൊയ്തീന്‍ നന്ദിയും പറഞ്ഞു.

A three-day orientation program was held for teachers.