കൂത്താളി: കാലം തെറ്റിയ മഴ വിവിധയിടങ്ങളിലാണ് നാശം വിതച്ചത്. പതിവിലും നേരത്തെ എത്തിയ കാലവര്‍ഷവും നൂനമര്‍ദ്ദവും ഒന്നിച്ചതോടെയാണ് മഴക്കും കാറ്റിനും ശക്തികൂടിയത്.
ഇന്ന് പുലര്‍ച്ചെ 4 മണിയോടെ കൂത്താളിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പുന്നോറത്ത് അസ്സയിനാര്‍, വടക്കയില്‍ പപ്പന്‍ എന്നിവരുടെ വീടിന് മുകളില്‍ അയല്‍വാസിയുടെ തെങ്ങ് ശക്തമായ കാറ്റില്‍ നടുകെ മുറിഞ്ഞ് വീഴുകയായിരുന്നു.

പത്മനാഭന്‍ എന്നയാളുടെ പോര്‍ച്ചിന് മുകളില്‍ തെങ്ങ് വീഴുകയും പോര്‍ച്ചില്‍ ഉണ്ടായിരുന്ന കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പുന്നോറത്ത് അസ്സയിനാറിന്റെ വീടിന്റെ അടുക്കളയാണ് തകര്‍ന്നത്. അയല്‍വാസികളായ ഗിരീഷ്, ഫൈസല്‍, രാജീവന്‍ എന്നിവരുടെ വീടുകള്‍ക്കും സാരമായി കേടുപാടുകള്‍ സംഭവിച്ചു.
കൂത്താളി വില്ലേജ് ഓഫീസര്‍, കൂത്താളി പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗം ബിനോയ് എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.
Untimely rains; extensive damage in Koothali