---
title: "പാലേരിയിലെ എം ഡി എം എ കഞ്ചാവ് കേസില്‍ രക്ഷപ്പെട്ട പ്രതി പിടിയില്‍"
english_title: "The escaped suspect in the Paleri ganja case has been arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292752/the-escaped-suspect-in-the-paleri-ganja-case-has-been-arrested"
published_at: "2025-05-28T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836d825ecf36_adu.JPG"
keywords: []
---

# പാലേരിയിലെ എം ഡി എം എ കഞ്ചാവ് കേസില്‍ രക്ഷപ്പെട്ട പ്രതി പിടിയില്‍

> **Lead Summary:** **പാലേരി:** പാലേരിയിലെ എം ഡി എംഎ കഞ്ചാവ് കേസിലെ രക്ഷപ്പെട്ട് ഒളിവില്‍ പോയ പ്രതി പിടിയില്‍. കടുക്കാംകുഴിയില്‍ വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിച്ച് എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്‍പ്പന നടത്തി പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയിരുന്ന മയക്കുമരുന്ന് മൊത്തവിതരണക്കാരനായ കുറ്റ്യാടി സ്വദേശി അടുക്കത്ത് ആശാരിക്കണ്ടി അമീര്‍ ആണ് പൊലീസ് പിടിയിലായത്.

## Article Content

**പാലേരി:** പാലേരിയിലെ എം ഡി എംഎ കഞ്ചാവ് കേസിലെ രക്ഷപ്പെട്ട് ഒളിവില്‍ പോയ പ്രതി പിടിയില്‍. കടുക്കാംകുഴിയില്‍ വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിച്ച് എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്‍പ്പന നടത്തി പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയിരുന്ന മയക്കുമരുന്ന് മൊത്തവിതരണക്കാരനായ കുറ്റ്യാടി സ്വദേശി അടുക്കത്ത് ആശാരിക്കണ്ടി അമീര്‍ ആണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ഒരു പെണ്‍കുട്ടിയെ കാണാതായ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ ലഭിച്ചത് കന്നാട്ടിയിലെ വാടക വീട്ടില്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇവിടെ പെണ്‍കുട്ടിയെ പൊലീസിന് കണ്ടെത്താനായില്ല.

ഇവിടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നുകയും ഉടന്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് വിശദ്ദമായ പരിശോധന നടത്തിയപ്പോള്‍ വീടിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് എം ഡി എം എ കഞ്ചാവ് എന്നിവ ലഭിക്കുകയായിരുന്നു. ഇതില്‍ ഒരാളായ നാദാപുരം കരിങ്കാണിന്റവിട ഷഹീറിനെ (38) നെ പൊലീസ് അറസ്റ്റ് ചെയ്തി. രുന്നു  എന്നാല്‍ മുഖ്യപ്രതിയായ അമീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഷഹീറിനെ പേരാമ്പ്ര പൊലീസ് കുറ്റ്യാടി പൊലീസിന് കൈമാറി. അമീറിനെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയായിരുന്നു.

ഇതിനിടയിലാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മറ്റൊരു കേസില്‍ അറസ്റ്റിലായ അമീറിനെ നാര്‍ക്കോട്ടിക് കോടതി റിമാന്റ് ചെയ്തു. ഈ വിവരം പേരാമ്പ്ര പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തില്‍ അമീറിനെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.  പ്രതിയെ കന്നാട്ടിയിലെ വാടക വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292752/the-escaped-suspect-in-the-paleri-ganja-case-has-been-arrested)