---
title: "പ്രവേശനോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി യുവത "
english_title: "Youth gave love gifts to students at the entrance ceremony at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293968/youth-gave-love-gifts-to-students-at-the-entrance-ceremony-at-perambra"
published_at: "2025-06-03T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eb92fea23d_pppo.JPG"
keywords: []
---

# പ്രവേശനോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി യുവത 

> **Lead Summary:** **പേരാമ്പ്ര:** ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ പുതിയതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. 80 ല്‍പരം വിദ്യാലങ്ങളിലായി 2400 തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌നേഹസമ്മാനമായി പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

## Article Content

**പേരാമ്പ്ര:** ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ പുതിയതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. 80 ല്‍പരം വിദ്യാലങ്ങളിലായി 2400 തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌നേഹസമ്മാനമായി പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

ബ്ലോക്ക് പരിധിയിലെ മുഴുവന്‍ സ്‌കൂളുകളിലും സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ വെച്ച് പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് എല്‍.ജി ലിജീഷ് മേപ്പയൂര്‍ സൗത്ത് മേഖലയിലെ കെജിഎംഎസ് യുപി സ്‌ക്കൂള്‍ കൊഴുക്കല്ലൂരിലും ജില്ലാ സെക്രട്ടറി പി.സി ഷൈജു മേപ്പയൂര്‍ നോര്‍ത്തിലും പഠന ഉപകരണങ്ങള്‍ നല്‍കി.

ജില്ലാ കമ്മിറ്റി അംഗംങ്ങളായ സി.കെ രൂപേഷ് പേരാമ്പ്ര ഈസ്റ്റ് മേഖല യിലും ആദിത്യ സുകുമാരന്‍ നൊച്ചാട് സൗത്ത് മേഖലയിലും എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.വി അനുരാഗ് കൂത്താളിയിലും പങ്കെടുത്തു. ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ കേന്ദ്രങ്ങളില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293968/youth-gave-love-gifts-to-students-at-the-entrance-ceremony-at-perambra)