---
title: "പൊതുമരാമത്ത്‌വകുപ്പിന്റെഅനാസ്ഥ അവസാനിപ്പിക്കണം; യുഡിഎഫ് "
english_title: "The negligence of the Public Works Department must end."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294234/the-negligence-of-the-public-works-department-must-end"
published_at: "2025-06-04T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68402df59bdc3_ROAD.JPG"
keywords: []
---

# പൊതുമരാമത്ത്‌വകുപ്പിന്റെഅനാസ്ഥ അവസാനിപ്പിക്കണം; യുഡിഎഫ് 

> **Lead Summary:** പേരാമ്പ്ര: ആയിരക്കണക്കിനു വാഹനങ്ങള്‍ നിത്യേന കടന്നു പോകുന്ന പേരാമ്പ്ര പട്ടണത്തില്‍ എളമാരന്‍കുളങ്ങര ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് മൂന്നു മാസത്തോളമായി നടക്കുന്ന കലുങ്കിന്റെ പണികാരണം നിരന്തരമായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് പരിഹാരം കാണണമെന്ന് യുഡിഎഫ്. പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാവാത്തതിനാല്‍

## Article Content

പേരാമ്പ്ര: ആയിരക്കണക്കിനു വാഹനങ്ങള്‍ നിത്യേന കടന്നു പോകുന്ന പേരാമ്പ്ര പട്ടണത്തില്‍ എളമാരന്‍കുളങ്ങര ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് മൂന്നു മാസത്തോളമായി നടക്കുന്ന കലുങ്കിന്റെ പണികാരണം നിരന്തരമായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് പരിഹാരം കാണണമെന്ന് യുഡിഎഫ്. പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാവാത്തതിനാല്‍

നാളെ മുതല്‍ പ്രത്യക്ഷ സമരത്തിലേക്കു യുഡിഎഫ് നീങ്ങുമെന്നും യുഡിഎഫ് അറിയിച്ചു. പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയറെ കണ്ട് യുഡിഎഫ് നേതാക്കള്‍ പ്രശ്‌നം അവതരിപ്പിച്ചു. തിങ്കളാഴ്ചക്കകം സാധാരണ പോലെ ഗതാഗത സംവിധാനം നടപ്പിലാക്കുവാനുള്ള താല്കാലിക സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തുമെന്നു പൊതുമരാമത്ത്‌വകുപ്പ് അസിസ്റ്റന്റ് എന്‍ഞ്ചിനീയര്‍ മിനു ഉറപ്പ് നല്‍കി. അല്ലാത്ത പക്ഷം തിങ്കളാഴ്ച മുതല്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചയില്‍യുഡിഎഫ് നേതാക്കളായ രാജന്‍ മരുതേരി കെ.പി. റസാക്ക് കെ.സി. രവീന്ദ്രന്‍, ബാബു തത്തക്കാടന്‍ പി.എസ് സുനില്‍കുമാര്‍, വി.പി.സുരേഷ്, ആര്‍. കെ. മുഹമ്മദ്, വമ്പന്‍ വിജയന്‍ ,ചന്ദ്രന്‍ പടിഞ്ഞാറക്കാര, കെ.സി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294234/the-negligence-of-the-public-works-department-must-end)