---
title: "ബാലേട്ടന്റെ മനസ്സിലുണ്ട് മുളച്ചുപൊന്തിയ പ്രകൃതി സ്‌നേഹം "
english_title: "The ballet dancer has a love of nature that has blossomed in his heart"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294349/the-ballet-dancer-has-a-love-of-nature-that-has-blossomed-in-his-heart"
published_at: "2025-06-05T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841129b818ee_bal.JPG"
keywords: []
---

# ബാലേട്ടന്റെ മനസ്സിലുണ്ട് മുളച്ചുപൊന്തിയ പ്രകൃതി സ്‌നേഹം 

> **Lead Summary:** പേരാമ്പ്ര: 'അയാള്‍ക്ക് വട്ടാണ്. ഒരു ഉപകാരവും കിട്ടാത്ത കാര്യമാണ്.പിന്നെ എന്തിനാണ് ഇങ്ങനെ കഷ്ട്ടപ്പെടുന്നത്.' ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകപ്പെടുത്തിയ മണ്ണില്‍ തൈകള്‍ നട്ടു പിടിപ്പിക്കുമ്പോള്‍ ബാലേട്ടനെ നോക്കി പലരും പരിഹച്ചിരുന്നു. എന്നാല്‍ അന്ന് നട്ടുപിടിപ്പിച്ച തൈകളെല്ലാം വളര്‍ന്ന് പച്ചപ്പൊരുക്കിയപ്പോള്‍ നാടിനു നാട്ടുകാര്‍ക്കും ബാലേട്ടന്‍ അഭിമാനമായി മാറുകയായിരുന്നു. ചങ്ങരോത്ത്‌ പഞ്ചായത്തില്‍ പട്ടാണിപ്പാറയിലെ മാണിക്കോത്ത് ചാലില്‍ ബാലന്‍ കുറ്റ്യാടി ഇറിഗേഷന്റെ മൂന്നര ഏക്കറയോളം വരുന്ന സ്ഥലത്താണ് ആയിരത്തിലേറെ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

## Article Content

പേരാമ്പ്ര: 'അയാള്‍ക്ക് വട്ടാണ്. ഒരു ഉപകാരവും കിട്ടാത്ത കാര്യമാണ്.പിന്നെ എന്തിനാണ് ഇങ്ങനെ കഷ്ട്ടപ്പെടുന്നത്.' ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകപ്പെടുത്തിയ മണ്ണില്‍ തൈകള്‍ നട്ടു പിടിപ്പിക്കുമ്പോള്‍ ബാലേട്ടനെ നോക്കി പലരും പരിഹച്ചിരുന്നു. എന്നാല്‍ അന്ന് നട്ടുപിടിപ്പിച്ച തൈകളെല്ലാം വളര്‍ന്ന് പച്ചപ്പൊരുക്കിയപ്പോള്‍ നാടിനു നാട്ടുകാര്‍ക്കും ബാലേട്ടന്‍ അഭിമാനമായി മാറുകയായിരുന്നു. ചങ്ങരോത്ത്‌ പഞ്ചായത്തില്‍ പട്ടാണിപ്പാറയിലെ മാണിക്കോത്ത് ചാലില്‍ ബാലന്‍ കുറ്റ്യാടി ഇറിഗേഷന്റെ മൂന്നര ഏക്കറയോളം വരുന്ന സ്ഥലത്താണ് ആയിരത്തിലേറെ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

കല്ലും
 മുള്ളും നിറഞ്ഞ സ്ഥലത്ത് കൈയ്യാല നിര്‍മ്മിച്ച് വേര്‍തിരിച്ചാണ് പല 
സ്ഥലങ്ങളില്‍ നിന്നായി ശേഖരിക്കുന്ന വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചത്. 
ഇറിഗേഷന്റെ സ്ഥലത്ത് നിന്നും 2001 ല്‍ കുറെ മരങ്ങള്‍ ബാലേട്ടന് ലേലത്തില്‍ 
ലഭിച്ചിരുന്നു. അവയെല്ലാം മുറിച്ചു എടുക്കുമ്പോഴാണ് പകരം മറ്റെന്ന് 
നടണമെന്ന പ്രകൃതിയോടുള്ള സ്‌നേഹം ബാലേട്ടന്റെ മനസ്സില്‍ മുളച്ചുപൊന്തിയത്. 
അന്നു തുടങ്ങിയ മോഹം ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.മാവ്, പ്ലാവ്, 
പുളി, കൊടംപുളി, കടപ്ലാവ്, നെല്ലി, മുരിങ്ങ, മഹാഗണി ,കാട്ടു വേപ്പ്, മട്ടി,
 ഈന്ത്, കാട്ടു കരിവേപ്പ് തുടങ്ങി അറുപതില്‍പരം മരങ്ങളുടെ ആയിരത്തിലധികം 
മരങ്ങളാണ് ബാലേട്ടന്‍ നട്ടുവളര്‍ത്തിയ സ്ഥലത്തുള്ളത്.

നടുന്ന 
മരങ്ങള്‍ പശുക്കളോ, ആടുകളോ തിന്ന് നശിച്ചുപോകാതിരിക്കാന്‍ സംരക്ഷണത്തിനായി
 വാഴ, കപ്പ, ചേമ്പ് തുടങ്ങിയ കൃഷികളും ഇദ്ദേഹം നട്ടുവളര്‍ത്തുന്നുണ്ട്. 
നടുന്ന തൈകളുടെ വളര്‍ച്ചക്കു വേണ്ടി ചാണകവളം മാത്രം ഉപയോഗിക്കും. നിരവധി 
വിദ്യാലയങ്ങളിലെ ക്ഷണം സ്വീകരിച്ച് അവിടെ മരം നട്ടുപിടിപ്പിക്കാന്‍ 
കഴിഞ്ഞത് വലിയ അംഗീകാരമായാണ് ബാലേട്ടന്‍ കരുതുന്നത്. താന്‍ നട്ടുവളര്‍ത്തിയ
 മരങ്ങള്‍ക്കിടയിലൂടെ കുടിവെള്ള പൈപ്പ് കടന്നു പോയപ്പോള്‍ നിരവധി മരങ്ങള്‍
 പിഴുതു മാറ്റിയതിലുള്ള വേദനയും ബാലേട്ടന്റെ മനസ്സിന് 
പങ്കുവെക്കാനുണ്ട്.2012, 2013 വര്‍ഷത്തെ വനമിത്ര അവാര്‍ഡ് , തലശ്ശേരി 
പാണ്ട ഫുഡ് അവാര്‍ഡ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡ് തുടങ്ങി 
നിരവധി വക്തികളുടെയും സംഘടനകളുടെയും അവാര്‍ഡുകള്‍ ഇതിനകം ബാലേട്ടനെ തേടി 
വന്നിട്ടുണ്ട്.

താന്‍ പരിജയപ്പെടുന്ന നാട്ടിലെ മുഴുവന്‍ ആളുകളുടെയും
 കാല്‍വിരല്‍ മാത്രം കണ്ട് ആളുകളെ തിരിച്ചറിയുന്ന കഴിവും ഈ പ്രകൃതി 
സ്‌നേഹിക്കുണ്ട്. ഭാര്യ ചന്ദ്രികയും മക്കളായ സവിതയും, സജിതയും അറുപത്തി 
എട്ട് വയസിലെത്തി നില്‍ക്കുന്ന ബാലേട്ടനൊടപ്പം ഈ പ്രവൃത്തിക്ക് 
പിന്തുണയുമായി കൂടെ ഉണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ നട്ടു 
പിടിപ്പിക്കാനുള്ള തൈകള്‍ നേരത്തെ തന്നെ ബാലേട്ടന്‍ 
ഒരിക്കിവെച്ചിട്ടുണ്ട്.'പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല ഞാന്‍ തൈ നടുന്നത്.

എവിടെയെങ്കിലും ഇഷ്ട്ടപ്പെട്ട ഒരു മരത്തിന്റെ തൈ കണ്ണില്‍ 
പെട്ടാല്‍ അപ്പോള്‍ തന്നെ അത് സ്വന്തമാക്കും. പിന്നീട് അത് 
നട്ടുപിടിപ്പിച്ചാല്‍ മാത്രമെ എനിക്ക് വിശ്രമമുള്ളൂ.പിന്നീട് അതു വളര്‍ന്നു
 വലുതാവുന്നത് വരെ അതിനു പിന്നാലെ തന്നെ ഉണ്ടാവും. എങ്കിലെ ആ തൈ 
വെച്ചുപിടിപ്പിച്ചതിന് ഫലമുള്ളൂ.'' ബാലേട്ടന്‍ പ്രകൃതിയോടുള്ള അടങ്ങാത്ത 
സ്‌നേഹം പങ്കുവെച്ചു. 'പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നട്ട് കൈയ്യടിച്ച് 
ആദ്യത്തേതും അവസാനത്തേതുമായ തുള്ളി വെള്ളവും നനച്ച് എല്ലാരും 
യാത്രയാകും.അതോടെ തീരുന്നു പരിസ്ഥിതി സ്‌നേഹവും ആ മരത്തിന്റെ ആയുസ്സും. 
ഇത്തരം മരങ്ങളുടെ സംരക്ഷണത്തിന് ഒരു തുടര്‍ച്ചനല്‍കാന്‍ നമുക്ക് കഴിയാണം. 
അല്ലാതെ എന്ത് പ്രകൃതി സ്‌നേഹം - എന്ത് സംരക്ഷണം'' ബാലേട്ടന്‍ 
ചോദിക്കുന്നു.

ബാലേട്ടന്‍ അധികവും ഫലം തരുന്ന വൃക്ഷങ്ങളാണ് 
നട്ടുപിടിപ്പിച്ചത്. അതു കൊണ്ടു തന്നെ മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും 
ഉപകാരപ്രഥമാകാറുണ്ട്.2024 ല്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് 
സര്‍ജന്‍ മുട്ടുചിറയിലെ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസിന്റെ 
ഓര്‍മ്മയ്ക്കായി പ്രത്യേകം തറയൊരുക്കി 'ആത്മാവ്' എന്നര്‍ത്ഥത്തില്‍ 
അടുത്തടുത്തായി ആലും,മാവും നട്ടുവളര്‍ത്തുന്ന കഥയും ഈ മരങ്ങളുടെ 
പ്രിയപ്പെട്ടവന് പരിസ്ഥിതി ദിനത്തില്‍ പങ്കുവെയ്ക്കാനുണ്ട്.

അയാള്‍ക്ക് വട്ടാണ്. ഒരു ഉപകാരവും കിട്ടാത്ത കാര്യമാണ്.പിന്നെ എന്തിനാണ് ഇങ്ങനെ കഷ്ട്ടപ്പെടുന്നത്.' ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകപ്പെടുത്തിയ മണ്ണില്‍ തൈകള്‍ നട്ടു പിടിപ്പിക്കുമ്പോള്‍ ബാലേട്ടനെ നോക്കി പലരും പരിഹച്ചിരുന്നു. എന്നാല്‍ അന്ന് നട്ടുപിടിപ്പിച്ച തൈകളെല്ലാം വളര്‍ന്ന് പച്ചപ്പൊരുക്കിയപ്പോള്‍ നാടിനു നാട്ടുകാര്‍ക്കും ബാലേട്ടന്‍ അഭിമാനമായി മാറുകയായിരുന്നു. ചങ്ങരോത്ത്‌ പഞ്ചായത്തില്‍ പട്ടാണിപ്പാറയിലെ മാണിക്കോത്ത് ചാലില്‍ ബാലന്‍ കുറ്റ്യാടി ഇറിഗേഷന്റെ മൂന്നര ഏക്കറയോളം വരുന്ന സ്ഥലത്താണ് ആയിരത്തിലേറെ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

കല്ലും മുള്ളും നിറഞ്ഞ സ്ഥലത്ത് കൈയ്യാല നിര്‍മ്മിച്ച് വേര്‍തിരിച്ചാണ് പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിക്കുന്ന വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചത്. ഇറിഗേഷന്റെ സ്ഥലത്ത് നിന്നും 2001 ല്‍ കുറെ മരങ്ങള്‍ ബാലേട്ടന് ലേലത്തില്‍ ലഭിച്ചിരുന്നു. അവയെല്ലാം മുറിച്ചു എടുക്കുമ്പോഴാണ് പകരം മറ്റെന്ന് നടണമെന്ന പ്രകൃതിയോടുള്ള സ്‌നേഹം ബാലേട്ടന്റെ മനസ്സില്‍ മുളച്ചുപൊന്തിയത്. അന്നു തുടങ്ങിയ മോഹം ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.മാവ്, പ്ലാവ്, പുളി, കൊടംപുളി, കടപ്ലാവ്, നെല്ലി, മുരിങ്ങ, മഹാഗണി ,കാട്ടു വേപ്പ്, മട്ടി, ഈന്ത്, കാട്ടു കരിവേപ്പ് തുടങ്ങി അറുപതില്‍പരം മരങ്ങളുടെ ആയിരത്തിലധികം മരങ്ങളാണ് ബാലേട്ടന്‍ നട്ടുവളര്‍ത്തിയ സ്ഥലത്തുള്ളത്.

നടുന്ന മരങ്ങള്‍ പശുക്കളോ, ആടുകളോ തിന്ന് നശിച്ചുപോകാതിരിക്കാന്‍ സംരക്ഷണത്തിനായി വാഴ, കപ്പ, ചേമ്പ് തുടങ്ങിയ കൃഷികളും ഇദ്ദേഹം നട്ടുവളര്‍ത്തുന്നുണ്ട്. നടുന്ന തൈകളുടെ വളര്‍ച്ചക്കു വേണ്ടി ചാണകവളം മാത്രം ഉപയോഗിക്കും. നിരവധി വിദ്യാലയങ്ങളിലെ ക്ഷണം സ്വീകരിച്ച് അവിടെ മരം നട്ടുപിടിപ്പിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായാണ് ബാലേട്ടന്‍ കരുതുന്നത്. താന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ക്കിടയിലൂടെ കുടിവെള്ള പൈപ്പ് കടന്നു പോയപ്പോള്‍ നിരവധി മരങ്ങള്‍ പിഴുതു മാറ്റിയതിലുള്ള വേദനയും ബാലേട്ടന്റെ മനസ്സിന് പങ്കുവെക്കാനുണ്ട്.

2012, 2013 വര്‍ഷത്തെ വനമിത്ര അവാര്‍ഡ് , തലശ്ശേരി പാണ്ട ഫുഡ് അവാര്‍ഡ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡ് തുടങ്ങി നിരവധി വക്തികളുടെയും സംഘടനകളുടെയും അവാര്‍ഡുകള്‍ ഇതിനകം ബാലേട്ടനെ തേടി വന്നിട്ടുണ്ട്.

താന്‍ പരിജയപ്പെടുന്ന നാട്ടിലെ മുഴുവന്‍ ആളുകളുടെയും കാല്‍വിരല്‍ മാത്രം കണ്ട് ആളുകളെ തിരിച്ചറിയുന്ന കഴിവും ഈ പ്രകൃതി സ്‌നേഹിക്കുണ്ട്. ഭാര്യ ചന്ദ്രികയും മക്കളായ സവിതയും, സജിതയും അറുപത്തി എട്ട് വയസിലെത്തി നില്‍ക്കുന്ന ബാലേട്ടനൊടപ്പം ഈ പ്രവൃത്തിക്ക് പിന്തുണയുമായി കൂടെ ഉണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ നട്ടു പിടിപ്പിക്കാനുള്ള തൈകള്‍ നേരത്തെ തന്നെ ബാലേട്ടന്‍ ഒരിക്കിവെച്ചിട്ടുണ്ട്.'

പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല ഞാന്‍ തൈ നടുന്നത്.

എവിടെയെങ്കിലും ഇഷ്ട്ടപ്പെട്ട ഒരു മരത്തിന്റെ തൈ കണ്ണില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ അത് സ്വന്തമാക്കും. പിന്നീട് അത് നട്ടുപിടിപ്പിച്ചാല്‍ മാത്രമെ എനിക്ക് വിശ്രമമുള്ളൂ.പിന്നീട് അതു വളര്‍ന്നു വലുതാവുന്നത് വരെ അതിനു പിന്നാലെ തന്നെ ഉണ്ടാവും. എങ്കിലെ ആ തൈ വെച്ചുപിടിപ്പിച്ചതിന് ഫലമുള്ളൂ.'' ബാലേട്ടന്‍ പ്രകൃതിയോടുള്ള അടങ്ങാത്ത സ്‌നേഹം പങ്കുവെച്ചു. 'പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നട്ട് കൈയ്യടിച്ച് ആദ്യത്തേതും അവസാനത്തേതുമായ തുള്ളി വെള്ളവും നനച്ച് എല്ലാരും യാത്രയാകും.അതോടെ തീരുന്നു പരിസ്ഥിതി സ്‌നേഹവും ആ മരത്തിന്റെ ആയുസ്സും. ഇത്തരം മരങ്ങളുടെ സംരക്ഷണത്തിന് ഒരു തുടര്‍ച്ചനല്‍കാന്‍ നമുക്ക് കഴിയാണം. അല്ലാതെ എന്ത് പ്രകൃതി സ്‌നേഹം - എന്ത് സംരക്ഷണം'' ബാലേട്ടന്‍ ചോദിക്കുന്നു.

ബാലേട്ടന്‍ അധികവും ഫലം തരുന്ന വൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്. അതു കൊണ്ടു തന്നെ മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും ഉപകാരപ്രഥമാകാറുണ്ട്.2024 ല്‍ ഡ്യൂട്ടിക്കിടെ പ്രതിയായ സാന്ദീപ് ഡോക്ടറുടെ അതിക്രൂരമായ കുത്തേറ്റ് മരിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ മുട്ടുചിറയിലെ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേകം തറയൊരുക്കി 'ആത്മാവ്' എന്നര്‍ത്ഥത്തില്‍ അടുത്തടുത്തായി ആലും,മാവും നട്ടുവളര്‍ത്തുന്ന കഥയും ഈ മരങ്ങളുടെ പ്രിയപ്പെട്ടവന് പരിസ്ഥിതി ദിനത്തില്‍ പങ്കുവെയ്ക്കാനുണ്ട്.

അയാള്‍ക്ക് വട്ടാണ്. ഒരു ഉപകാരവും കിട്ടാത്ത കാര്യമാണ്.പിന്നെ എന്തിനാണ് ഇങ്ങനെ കഷ്ട്ടപ്പെടുന്നത്.' ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകപ്പെടുത്തിയ മണ്ണില്‍ തൈകള്‍ നട്ടു പിടിപ്പിക്കുമ്പോള്‍ ബാലേട്ടനെ നോക്കി പലരും പരിഹച്ചിരുന്നു. എന്നാല്‍ അന്ന് നട്ടുപിടിപ്പിച്ച തൈകളെല്ലാം വളര്‍ന്ന് പച്ചപ്പൊരുക്കിയപ്പോള്‍ നാടിനു നാട്ടുകാര്‍ക്കും ബാലേട്ടന്‍ അഭിമാനമായി മാറുകയായിരുന്നു. ചങ്ങരോത്ത്‌ പഞ്ചായത്തില്‍ പട്ടാണിപ്പാറയിലെ മാണിക്കോത്ത് ചാലില്‍ ബാലന്‍ കുറ്റ്യാടി ഇറിഗേഷന്റെ മൂന്നര ഏക്കറയോളം വരുന്ന സ്ഥലത്താണ് ആയിരത്തിലേറെ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

കല്ലും മുള്ളും നിറഞ്ഞ സ്ഥലത്ത് കൈയ്യാല നിര്‍മ്മിച്ച് വേര്‍തിരിച്ചാണ് പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിക്കുന്ന വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചത്. ഇറിഗേഷന്റെ സ്ഥലത്ത് നിന്നും 2001 ല്‍ കുറെ മരങ്ങള്‍ ബാലേട്ടന് ലേലത്തില്‍ ലഭിച്ചിരുന്നു. അവയെല്ലാം മുറിച്ചു എടുക്കുമ്പോഴാണ് പകരം മറ്റെന്ന് നടണമെന്ന പ്രകൃതിയോടുള്ള സ്‌നേഹം ബാലേട്ടന്റെ മനസ്സില്‍ മുളച്ചുപൊന്തിയത്. അന്നു തുടങ്ങിയ മോഹം ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.മാവ്, പ്ലാവ്, പുളി, കൊടംപുളി, കടപ്ലാവ്, നെല്ലി, മുരിങ്ങ, മഹാഗണി ,കാട്ടു വേപ്പ്, മട്ടി, ഈന്ത്, കാട്ടു കരിവേപ്പ് തുടങ്ങി അറുപതില്‍പരം മരങ്ങളുടെ ആയിരത്തിലധികം മരങ്ങളാണ് ബാലേട്ടന്‍ നട്ടുവളര്‍ത്തിയ സ്ഥലത്തുള്ളത്.

നടുന്ന മരങ്ങള്‍ പശുക്കളോ, ആടുകളോ തിന്ന് നശിച്ചുപോകാതിരിക്കാന്‍ സംരക്ഷണത്തിനായി വാഴ, കപ്പ, ചേമ്പ് തുടങ്ങിയ കൃഷികളും ഇദ്ദേഹം നട്ടുവളര്‍ത്തുന്നുണ്ട്. നടുന്ന തൈകളുടെ വളര്‍ച്ചക്കു വേണ്ടി ചാണകവളം മാത്രം ഉപയോഗിക്കും. നിരവധി വിദ്യാലയങ്ങളിലെ ക്ഷണം സ്വീകരിച്ച് അവിടെ മരം നട്ടുപിടിപ്പിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായാണ് ബാലേട്ടന്‍ കരുതുന്നത്. താന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ക്കിടയിലൂടെ കുടിവെള്ള പൈപ്പ് കടന്നു പോയപ്പോള്‍ നിരവധി മരങ്ങള്‍ പിഴുതു മാറ്റിയതിലുള്ള വേദനയും ബാലേട്ടന്റെ മനസ്സിന് പങ്കുവെക്കാനുണ്ട്.2012, 2013 വര്‍ഷത്തെ വനമിത്ര അവാര്‍ഡ് , തലശ്ശേരി പാണ്ട ഫുഡ് അവാര്‍ഡ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡ് തുടങ്ങി നിരവധി വക്തികളുടെയും സംഘടനകളുടെയും അവാര്‍ഡുകള്‍ ഇതിനകം ബാലേട്ടനെ തേടി വന്നിട്ടുണ്ട്.

താന്‍ പരിജയപ്പെടുന്ന നാട്ടിലെ മുഴുവന്‍ ആളുകളുടെയും കാല്‍വിരല്‍ മാത്രം കണ്ട് ആളുകളെ തിരിച്ചറിയുന്ന കഴിവും ഈ പ്രകൃതി സ്‌നേഹിക്കുണ്ട്. ഭാര്യ ചന്ദ്രികയും മക്കളായ സവിതയും, സജിതയും അറുപത്തി എട്ട് വയസിലെത്തി നില്‍ക്കുന്ന ബാലേട്ടനൊടപ്പം ഈ പ്രവൃത്തിക്ക് പിന്തുണയുമായി കൂടെ ഉണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ നട്ടു പിടിപ്പിക്കാനുള്ള തൈകള്‍ നേരത്തെ തന്നെ ബാലേട്ടന്‍ ഒരിക്കിവെച്ചിട്ടുണ്ട്.'പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല ഞാന്‍ തൈ നടുന്നത്.

എവിടെയെങ്കിലും ഇഷ്ട്ടപ്പെട്ട ഒരു മരത്തിന്റെ തൈ കണ്ണില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ അത് സ്വന്തമാക്കും. പിന്നീട് അത് നട്ടുപിടിപ്പിച്ചാല്‍ മാത്രമെ എനിക്ക് വിശ്രമമുള്ളൂ.പിന്നീട് അതു വളര്‍ന്നു വലുതാവുന്നത് വരെ അതിനു പിന്നാലെ തന്നെ ഉണ്ടാവും. എങ്കിലെ ആ തൈ വെച്ചുപിടിപ്പിച്ചതിന് ഫലമുള്ളൂ.'' ബാലേട്ടന്‍ പ്രകൃതിയോടുള്ള അടങ്ങാത്ത സ്‌നേഹം പങ്കുവെച്ചു. 'പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നട്ട് കൈയ്യടിച്ച് ആദ്യത്തേതും അവസാനത്തേതുമായ തുള്ളി വെള്ളവും നനച്ച് എല്ലാരും യാത്രയാകും.അതോടെ തീരുന്നു പരിസ്ഥിതി സ്‌നേഹവും ആ മരത്തിന്റെ ആയുസ്സും. ഇത്തരം മരങ്ങളുടെ സംരക്ഷണത്തിന് ഒരു തുടര്‍ച്ചനല്‍കാന്‍ നമുക്ക് കഴിയാണം. അല്ലാതെ എന്ത് പ്രകൃതി സ്‌നേഹം - എന്ത് സംരക്ഷണം'' ബാലേട്ടന്‍ ചോദിക്കുന്നു.

ബാലേട്ടന്‍ അധികവും ഫലം തരുന്ന വൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്. അതു കൊണ്ടു തന്നെ മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും ഉപകാരപ്രഥമാകാറുണ്ട്.2024 ല്‍ ഡ്യൂട്ടിക്കിടെ പ്രതിയായ സാന്ദീപ് ഡോക്ടറുടെ അതിക്രൂരമായ കുത്തേറ്റ് മരിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ മുട്ടുചിറയിലെ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേകം തറയൊരുക്കി 'ആത്മാവ്' എന്നര്‍ത്ഥത്തില്‍ അടുത്തടുത്തായി ആലും,മാവും നട്ടുവളര്‍ത്തുന്ന കഥയും ഈ മരങ്ങളുടെ പ്രിയപ്പെട്ടവന് പരിസ്ഥിതി ദിനത്തില്‍ പങ്കുവെയ്ക്കാനുണ്ട്.

വിശദമായി കാണാൻ താഴെ കൊടുത്ത Link Click-ചെയ്യുക.

*https://openinyoutu.be/C3wNZgev1J8?feature=shared*

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294349/the-ballet-dancer-has-a-love-of-nature-that-has-blossomed-in-his-heart)