---
title: "ചേനോളി കനാല്‍ റോഡിലൂടെ യാത്ര അപകട ഭീഷണിയില്‍"
english_title: "Travel along Chenoli Canal Road is at risk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295228/travel-along-chenoli-canal-road-is-at-risk"
published_at: "2025-06-09T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68469c89eb644_ROAD.JPG"
keywords: []
---

# ചേനോളി കനാല്‍ റോഡിലൂടെ യാത്ര അപകട ഭീഷണിയില്‍

> **Lead Summary:** **ചേനോളി:** മുളിയങ്ങല്‍, ചേനോളി, വാല്യക്കോട് കനാല്‍ റോഡില്‍ തകര്‍ന്ന കനാലിന്റെ മുകളിലൂടെ യുള്ള നാട്ടുകാരുടെ യാത്ര വളരെ ദുരിതത്തിലാണ്. അഞ്ച് വര്‍ഷത്തിലധികമായി മെറ്റല്‍ ഇളകി കിടക്കുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണുള്ളത്.

## Article Content

**ചേനോളി:** മുളിയങ്ങല്‍, ചേനോളി, വാല്യക്കോട് കനാല്‍ റോഡില്‍ തകര്‍ന്ന കനാലിന്റെ മുകളിലൂടെ യുള്ള നാട്ടുകാരുടെ യാത്ര വളരെ ദുരിതത്തിലാണ്. അഞ്ച് വര്‍ഷത്തിലധികമായി മെറ്റല്‍ ഇളകി കിടക്കുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണുള്ളത്.

നിത്യാന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. പിഎംജിഎസ്‌വൈ പദ്ധതിയില്‍ ടാറിംഗ് നടത്തി പണി പൂര്‍ത്തികരിച്ച സമയത്ത് മുളിയങ്ങല്‍ മുതല്‍ ചേനോളി കനാല്‍ പാലം വരെയുള്ള വലതുകരഭാഗം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ചതിനാല്‍ ഈ ഭാഗത്ത് വരുന്ന 500 മീറ്ററില്‍ അധികം വരുന്ന ഭാഗം പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല.

തകര്‍ന്ന രയരോത്ത് കയറ്റം ടാറിംഗ് നടത്തി പൂര്‍ത്തികരിക്കാന്‍ 5 വര്‍ഷത്തോളമായി നൊച്ചാട് ഗ്രാമ പഞ്ചായത്തോ സ്ഥലം എംഎല്‍എയോ നടപടി സ്വീകരിച്ചിരുന്നില്ല എന്നു മാത്രമല്ല ഈ മഴക്കാലത്ത് കനാല്‍ റോഡ് നന്നാക്കാന്‍ ഫണ്ട് വച്ച് ഉള്ള ഭാഗം ജെ.സിബി വച്ച് ഇളക്കി മാറ്റിയതിനാല്‍ മെറ്റല്‍ ഇളകി കിടക്കുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും വളരെയേറെ ബുദ്ധിമുട്ടാണുള്ളത്. ഗ്രാമ പഞ്ചായത്ത് എഞ്ചിനിയറുമായിട്ട് ബന്ധപ്പെട്ടപ്പോള്‍ കെഎസ്ഇബി തുക അടച്ചിട്ടും പോസ്റ്റ് മാറ്റാന്‍ തയ്യാറാകാത്തത് കാരണമാണ് പണി തുടങ്ങാന്‍ സാധിക്കാത്തത് എന്നാണ് മറുപടി ലഭിച്ചത്.

രണ്ട് വര്‍ഷത്തോളം ജലജീവന്‍ പൈപ്പ് വരാനുണ്ട് എന്നായിരുന്നു പഞ്ചായത്ത് കാരണം പറഞ്ഞത.് ഫണ്ട് വച്ചാല്‍ 4 ദിവസം കൊണ്ട് ടാറിംഗ് നടത്തി തകര്‍ന്ന ഭാഗം പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന സ്ഥലത്താണ് പകുതിയിലധികം ഭാഗം കോണ്‍ക്രീറ്റ് ചെയ്യാന്‍ തകര്‍ന്ന ടാറിംഗ് ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് കിളര്‍ത്തി ഇട്ടിരിക്കുന്നത്്.

എത്രയും പെട്ടെന്ന് കെ.എസ്ഇബിയെക്കൊണ്ട് പോസ്റ്റ് മാറ്റിച്ച് കോണ്‍ക്രീറ്റ് ഒഴിവാക്കി തകര്‍ന്ന മുഴുവന്‍ ഭാഗവും ടാറിംഗ് നടത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് രാജീവ് രത്‌നസൗഹൃദ കൂട്ടായ്മ ചേനോളി ആവശ്യപ്പെട്ടു.രഞ്ജിത്ത് തുമ്പക്കണ്ടി അധ്യക്ഷത വഹിച്ചു.മുരളി മായഞ്ചേരി ,ശ്രീധരന്‍ ചെറിയണ്ണന്‍ കണ്ടി, ജിതേഷ് തൊട്ടാടത്തില്‍, കാട്ടു കണ്ടി രാധാകൃഷ്ണന്‍ നായര്‍,ദീപഷ് തുമ്പക്കണ്ടി, ടി.കെ അമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തകര്‍ന്ന തകര്‍ന്ന ഈ റോഡിലൂടെ യാത്രക്കാരുമായി സഞ്ചരിക്കാന്‍ സാധിക്കാത്തതിനാല്‍ യാത്രക്കാരുമായുള്ള ഓട്ടോ യാത്ര നിര്‍ത്തിവെക്കാന്‍ ഐഎന്‍ടിയുസി ചേനോളി റോഡ് സെക്ഷന്‍ കമ്മറ്റി തീരുമാനിച്ചു.ആര്‍.എം സന്തോഷ് അധ്യക്ഷത വഹിച്ചു. രാജന്‍ കോമളം, വിജേഷ് കണ്ണമ്പത്ത്, ലിബിന്‍ പൂവുള്ള കണ്ടി, ലിജേഷ് മാക്കുഴി, പ്രജിത്ത്,ടി.കെ രഞ്ജിത്ത്.എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295228/travel-along-chenoli-canal-road-is-at-risk)