കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ സമ്മേളനം

കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ സമ്മേളനം
Jun 12, 2025 10:55 PM | By LailaSalam

പേരാമ്പ്ര: പേരാമ്പ്ര:പേരാമ്പ്ര: റേഴ്സ് അസോസിയേഷന്റെ പേരാമ്പ്ര മേഖലാ സമ്മേളനം അകലാപ്പുഴയില്‍ വെച്ച് നടന്നു. പതിറ്റാണ്ടുകളായി അച്ചടിയെ ജീവനോപാധിയായി തെരഞ്ഞെടുത്ത ചെറുകിട സംരംഭങ്ങള്‍ ഇന്ന് വലിയ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ സംരക്ഷണത്തിനായുള്ള പ്രത്യേക പദ്ധതികള്‍ സര്‍ക്കാരും വ്യവസായവകുപ്പും ആവിഷ്‌കരിക്കണം എന്ന ആവശ്യവുമുയര്‍ത്തി.

ജില്ലാ പ്രസിഡണ്ട് എസ്. സുമേദ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ബി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നൂതന സാങ്കേതിക വിദ്യകളും അത്യാധുനിക മെഷിനറികളും പ്രിന്റിംഗ് മേഖലയിലേക്ക് കടന്നുവരുന്നതോടെ വലിയ സാമ്പത്തിക ബാധ്യതകള്‍ ചെറുകിട സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യം സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു.

തകര്‍ച്ചയുടെ വഴിയിലായ ഈ മേഖലയുടെ നിലനില്പിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. രമേഷ്, ട്രഷറര്‍ എന്‍. മനോജ് കുമാര്‍, സംസ്ഥാന കമ്മറ്റിയംഗം ടി.ടി. ഉമ്മര്‍, സി. പ്രശാന്ത്, ഇ.എം. ബാബു , ജയാനന്ദന്‍, പി.പി വിശ്വന്‍ . തുടങ്ങിയവര്‍ സംസാരിച്ചു. പി.സി. സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ബാലകൃഷ്ണന്‍ ശ്രേയസ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സബീഷ് എ.കെ. പ്രസിഡണ്ടായും, പ്രവീഷ് സി.വി. സെക്രട്ടറിയായും, സുരേഷ് കുമാര്‍ കെ. ട്രഷറായും തെരഞ്ഞെടുക്കപ്പെട്ടു. ഉന്നത വിജയികളെ ചടങ്ങില്‍ ആദരിച്ചു.



Kerala Printers Association Perambra Regional Conference

Next TV

Related Stories
 കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

Jul 16, 2025 04:56 PM

കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളെജില്‍ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും...

Read More >>
പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

Jul 16, 2025 01:15 PM

പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

പട്ടയ വിതരണം ഒട്ടനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി ...

Read More >>
 പട്ടയ വിതരണ മേള സംഘടിപ്പിച്ചു

Jul 16, 2025 12:09 PM

പട്ടയ വിതരണ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം...

Read More >>
വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jul 16, 2025 11:24 AM

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കണ്‍വെന്‍ഷന്‍, ഇരുന്നൂറിലധികം പ്രതിനിധികള്‍...

Read More >>
 ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

Jul 16, 2025 10:54 AM

ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ ജില്ലാ അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall