---
title: "വ്യാജ സ്വര്‍ണം പണയം വെച്ച് ബാങ്കുകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍"
english_title: "Youth arrested for defrauding banks of lakhs by pledging fake gold at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295970/youth-arrested-for-defrauding-banks-of-lakhs-by-pledging-fake-gold-at-vadakara"
published_at: "2025-06-13T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bc5ce9c905_thif.jpg"
keywords: []
---

# വ്യാജ സ്വര്‍ണം പണയം വെച്ച് ബാങ്കുകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

> **Lead Summary:** **വടകര: ** വ്യാജ സ്വര്‍ണം പണയം വെച്ച് ബാങ്കുകളില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മാക്കൂല്‍പീടിക കുഞ്ഞാംകുഴിയില്‍ ഷംസുദ്ദീനെ യാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മേമുണ്ട അര്‍ബന്‍ സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്.

## Article Content

**വടകര: ** വ്യാജ സ്വര്‍ണം പണയം വെച്ച് ബാങ്കുകളില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മാക്കൂല്‍പീടിക കുഞ്ഞാംകുഴിയില്‍ ഷംസുദ്ദീനെ യാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മേമുണ്ട അര്‍ബന്‍ സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇവിടെ 32.300 ഗ്രാം വ്യാജ സ്വര്‍ണം പണയം വെച്ച് 1,25.840 രൂപ കൈപ്പറ്റിയതായാണ് പരാതി. പല സമയങ്ങളിലായാണ് തട്ടിപ്പ്. പണയം വെച്ച ഉരുപ്പടികള്‍ പരിശോധിക്കുന്നതിനിടയിലാണ് വ്യാജമാണെന്ന് വ്യക്തമായത്. ഇയാള്‍ അറസ്റ്റിലായതോടെ അഞ്ച് ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായി ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

മണിയൂര്‍ പഞ്ചായത്തിലെ ഒരു ബാങ്കില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയതായി പറയുന്നു. ഇതിനു പിന്നില്‍ വേറെ ആരെങ്കിലുമുണ്ടോ എന്ന് കൂടുതല്‍ അന്വേഷണം നടത്തിയാലേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണത്തെ വെല്ലുന്ന തരത്തിലുള്ള വ്യാജ സ്വര്‍ണമാണ് പണയപ്പെടുത്തിയത്. ഇവ ഗോവയില്‍ നിന്നാണ് സംഘടിപ്പിച്ചതെന്നാണ് വിവരം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295970/youth-arrested-for-defrauding-banks-of-lakhs-by-pledging-fake-gold-at-vadakara)