ഒളിക്യാമറ സംഭവം : ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

ഒളിക്യാമറ സംഭവം : ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
Jun 16, 2025 11:26 AM | By SUBITHA ANIL

കുറ്റ്യാടി : കുറ്റ്യാടിയിലെ അരീക്കര ലാബില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ പ്രതിയായ ലാബ് ഉടമയുടെ സഹോദരന്‍ അസ്‌ലമിനെ റിമാന്റ് ചെയ്യാതെ ജാമ്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കുറ്റ്യാടി പൊലീസിന്റെയും അരീക്കര ലാബ് മുതലാളിയുടെയും കൂട്ടുകെട്ടാണ് പ്രതിക്ക് കോടതിയില്‍ ജാമ്യം ലഭിക്കാന്‍ ഇടയായതെന്ന് ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. അരീക്കര ലാബിന് മുന്നില്‍ വെച്ചാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു.

കുറ്റ്യാടിയില്‍ സംഭവം നടന്ന സ്ഥാപനത്തിനെതിരെ പ്രതിഷേധം നടത്തിയ ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്  ഒ.പി മഹേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അതേ സമയം ലബോറട്ടറിയിലെ ജീവനക്കാരികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ലാബിന്റെ ഉടമസ്ഥനെ കയ്യോടെ പിടികൂടിയും ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടും പ്രതിയായ അസ്‌ലമിനെതിരെ പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തിയതിന്റെ ഫലമായി ജാമ്യത്തില്‍ വിട്ട നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി വടകര നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍ പ്രഫുള്‍ കൃഷ്ണ പറഞ്ഞു.

കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ദിലീപ്, സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി, ജില്ലാ ഉപാധ്യക്ഷന്‍ ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Hidden camera incident: BJP workers march to police station

Next TV

Related Stories
പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

Jul 16, 2025 01:15 PM

പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

പട്ടയ വിതരണം ഒട്ടനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി ...

Read More >>
 പട്ടയ വിതരണ മേള സംഘടിപ്പിച്ചു

Jul 16, 2025 12:09 PM

പട്ടയ വിതരണ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം...

Read More >>
വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jul 16, 2025 11:24 AM

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കണ്‍വെന്‍ഷന്‍, ഇരുന്നൂറിലധികം പ്രതിനിധികള്‍...

Read More >>
 ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

Jul 16, 2025 10:54 AM

ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ ജില്ലാ അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്...

Read More >>
'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

Jul 16, 2025 12:49 AM

'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

മിഥുനമാസത്തിലെ അവസാന ദിവസം സന്ധ്യക്ക് വടക്കെ മലബാറിലെ ഓരോ വീട്ടില്‍ നിന്നും കലിയനെ...

Read More >>
News Roundup






Entertainment News





//Truevisionall