കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ രണ്ട് പേരെ പുഴയില്‍ കാണാതായി

കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ രണ്ട് പേരെ പുഴയില്‍ കാണാതായി
Jun 16, 2025 03:12 PM | By SUBITHA ANIL

കൊട്ടിയൂര്‍: കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ 2 പേരെ പുഴയില്‍ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവര്‍ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോള്‍ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിന്‍സിപ്പല്‍ എസ്‌ഐ വര്‍ഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

മലയോര പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ബാവലി പുഴയില്‍ ശക്തമായ കുത്തൊഴുക്കുണ്ട്. അതേസമയം, കൊട്ടിയൂര്‍ ഉത്സവത്തില്‍ സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കുകയാണ്. വന്‍ ഗതാഗത തടസത്തിന് പുറമെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും പാളിച്ചകള്‍ ഉണ്ടായി. ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസും, ദേവസ്വവും ഒരു ക്രമീകരണങ്ങളും ഒരുക്കിയില്ലെന്നാണ് ആക്ഷേപം.

കൊട്ടിയൂര്‍ ഉത്സവത്തെ തുടര്‍ന്നുള്ള ഗതാഗത കുരുക്കില്‍ കുടുങ്ങി ഒരു മണിക്കൂറിലേറെയാണ് രോഗിയുമായി പോകേണ്ടിയിരുന്ന ആംബുലന്‍സ് വൈകിയത്. ഇതേതുടര്‍ന്ന് കടുത്ത പനി ബാധിച്ച മൂന്ന് വയസുകാരന്‍ പ്രജുല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. സാധാരണ നിലയില്‍ 10 മിനുട്ട് കൊണ്ട് എത്തേണ്ട സ്ഥലത്ത്

ആംബുലന്‍സ് എത്തിയത് 55 മിനുട്ട് കഴിഞ്ഞായിരുന്നു. പാല്‍ ചുരത്തിലെ ഗതാഗത കുരുക്ക് കാരണം ആശുപത്രിയില്‍ എത്താനും വൈകി.




Two people who had come to visit a temple in Kottiyoor went missing in the river

Next TV

Related Stories
പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

Jul 16, 2025 01:15 PM

പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

പട്ടയ വിതരണം ഒട്ടനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി ...

Read More >>
 പട്ടയ വിതരണ മേള സംഘടിപ്പിച്ചു

Jul 16, 2025 12:09 PM

പട്ടയ വിതരണ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം...

Read More >>
വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jul 16, 2025 11:24 AM

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കണ്‍വെന്‍ഷന്‍, ഇരുന്നൂറിലധികം പ്രതിനിധികള്‍...

Read More >>
 ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

Jul 16, 2025 10:54 AM

ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ ജില്ലാ അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്...

Read More >>
'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

Jul 16, 2025 12:49 AM

'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

മിഥുനമാസത്തിലെ അവസാന ദിവസം സന്ധ്യക്ക് വടക്കെ മലബാറിലെ ഓരോ വീട്ടില്‍ നിന്നും കലിയനെ...

Read More >>
News Roundup






Entertainment News





//Truevisionall