---
title: "വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വടകര സ്വദേശിനികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍"
english_title: "You can earn money by sitting at home; A young man who cheated lakhs of rupees from a Vadakara native woman has been arrested."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296792/you-can-earn-money-by-sitting-at-home-a-young-man-who-cheated-lakhs-of-rupees-from-a-vadakara-native-woman-has-been-arrested"
published_at: "2025-06-17T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68517d15e9d18_onlin.JPG"
keywords: []
---

# വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വടകര സ്വദേശിനികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

> **Lead Summary:** **വടകര: **വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന ഓണ്‍ലൈനിലൂടെ പണം തട്ടിയ കേസില്‍ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശികളായ രണ്ട് സ്ത്രീകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ എടച്ചേരി സ്വദേശി പടിഞ്ഞാറയില്‍ പുതിയോട്ടില്‍ രമിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**വടകര: **വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന ഓണ്‍ലൈനിലൂടെ പണം തട്ടിയ കേസില്‍ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശികളായ രണ്ട് സ്ത്രീകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ എടച്ചേരി സ്വദേശി പടിഞ്ഞാറയില്‍ പുതിയോട്ടില്‍ രമിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

വടകര സ്വദേശിയായ ഒരു സ്ത്രീയില്‍നിന്നും അഞ്ചു ലക്ഷത്തില്‍പരം രൂപയും മറ്റൊരാളില്‍നിന്ന് ഒരു ലക്ഷത്തി അറുപത്തിയെട്ടായിരം രൂപയുമാണ് ഇയാള്‍ തട്ടിയെടുത്തത്. കേരളത്തില്‍ പലയിടങ്ങളിലായി എട്ടോളം പേരില്‍ നിന്നും ഇയാള്‍ അഞ്ചു കോടി രൂപയോളം ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. സമാന കേസില്‍ അറസ്റ്റിലായി പൊന്‍കുന്നം ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ വടകര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296792/you-can-earn-money-by-sitting-at-home-a-young-man-who-cheated-lakhs-of-rupees-from-a-vadakara-native-woman-has-been-arrested)