---
title: "ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Biker dies tragically after falling into a pothole on the national highway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296826/biker-dies-tragically-after-falling-into-a-pothole-on-the-national-highway"
published_at: "2025-06-17T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851af3ce774c_aaaaaaaaaaaaaaaaaaaaaaaa.JPG"
keywords: []
---

# ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **വടകര: **ദേശീയ പാതയുടെ അശാസ്ത്രീയ നിര്‍മ്മാണം വടകരയിലും യാത്രക്കാരുടെ ജീവനെടുക്കുന്നു. വടകരയില്‍ ഇതിനകം മരണം രണ്ടായി. ഇന്ന് ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

## Article Content

**വടകര: **ദേശീയ പാതയുടെ അശാസ്ത്രീയ നിര്‍മ്മാണം വടകരയിലും യാത്രക്കാരുടെ ജീവനെടുക്കുന്നു. വടകരയില്‍ ഇതിനകം മരണം രണ്ടായി. ഇന്ന് ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

ദേശീയ പാതയില്‍ സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് ജീവന്‍ നഷ്ടമായത്. ചോമ്പാല്‍ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തില്‍ മാതാസ് ഭവനത്തില്‍ ടി.ടി.നാണു (61) ആണ് മരണപ്പെട്ടത്. മുക്കാളി കെഎസ്ഇബി ഓഫീസിന് സമീപം ഇന്ന് ഉച്ചക്ക് 11.30 നാണ് അപകടം.

കനത്ത മഴയില്‍ വെള്ളം കയറിയ കുഴിയില്‍ ആക്റ്റീവ ഇരുചക്ര വാഹനം മറിഞ്ഞ് വിഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാഹി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടി.ടി. നാണു ചോമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറാണ്. രണ്ടാഴ്ച മുമ്പ് ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ ഓട്ടോ ഡ്രൈവര്‍ കുഴിയില്‍ വിണ് മരിച്ചിരുന്നു.

സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ബീന. മക്കള്‍ അഗിന, അനുരാഗ് വ്യാപാരി മുക്കാളി ടൗണ്‍). മരുമക്കള്‍ മിറാഷ്, സുവര്‍ണ. സഹോദരങ്ങള്‍ രാജന്‍, വിജയന്‍, ഉത്തമന്‍, സരോജിനി (എടച്ചേരി), ബാബു (ഗ്രാമീണ്‍ ബാങ്ക് നാദപുരം), അശോകന്‍ (മോഡല്‍ പോളി ടെക്‌നിക്ക് വടകര), പരേതനായ രവീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296826/biker-dies-tragically-after-falling-into-a-pothole-on-the-national-highway)