---
title: " ദീപ്നിയക്ക് ആദരവുമായി ഷാഫി എത്തി"
english_title: "Shafi arrives to pay tribute to Deepniya at avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297039/shafi-arrives-to-pay-tribute-to-deepniya-at-avala"
published_at: "2025-06-18T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852eb4f99dfb_shaaaaa.jpg"
keywords: []
---

#  ദീപ്നിയക്ക് ആദരവുമായി ഷാഫി എത്തി

> **Lead Summary:** **പേരാമ്പ്ര : **നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 109-ാം റാങ്കും കേരളത്തിന്‍ നിന്ന് പരീക്ഷ എഴുതിയവരില്‍ ഒന്നാം റാങ്കും നേടിയ ആവളയിലെ ദീപ്നിയക്ക് ആദരവുമായി ഷാഫി പറമ്പില്‍ എം.പി എത്തി. ഇന്ന് സന്ധ്യയോടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയാണ് നാടിന്റെ അഭിമാന താരത്തെ ആദരിച്ചത്.

## Article Content

**പേരാമ്പ്ര : **നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 109-ാം റാങ്കും കേരളത്തിന്‍ നിന്ന് പരീക്ഷ എഴുതിയവരില്‍ ഒന്നാം റാങ്കും നേടിയ ആവളയിലെ ദീപ്നിയക്ക് ആദരവുമായി ഷാഫി പറമ്പില്‍ എം.പി എത്തി. ഇന്ന് സന്ധ്യയോടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയാണ് നാടിന്റെ അഭിമാന താരത്തെ ആദരിച്ചത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിരക്കുകളായിരുന്ന ഷാഫി പരസ്യപ്രചാരണം അവസാനിച്ച ഉടനെ ഓടി എത്തുകയായിരുന്നു. റാങ്ക് ലഭിച്ച വിവരമറിഞ്ഞ അന്നു തന്നെ വീഡിയോ കോളിലൂടെ ഈ മിടുക്കിയെ ഷാഫി അഭിനന്ദിച്ചിരുന്നു. ഇന്ന് ആവളയിലെ വീട്ടിലെത്തിയ ഷാഫി ദീപ്നിയയെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയുമാണ് ആദരിച്ചത്.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം ആര്‍.പി ഷോഭിഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ്  എസ്. സുനന്ദ്, ബവിത്ത് മലോല്‍ , ജസ്മിന മജീദ്, നളിനി നല്ലൂര്‍, വിജയന്‍ ആവള, സുനില്‍ ശ്രീനിലയം, വി.കെ വിനോദന്‍, കെ.പി നജീബ്  തുടങ്ങിയവര്‍ ഷാഫിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297039/shafi-arrives-to-pay-tribute-to-deepniya-at-avala)