ന്യൂഡല്‍ഹി: ഹൈവേകളില്‍ ഗതാഗത തടസ്സം കൂടാതെയുള്ള യാത്ര ഉറപ്പാക്കാന്‍ ഫാസ്ടാഗ് അടിസ്ഥാനമാക്കി വാര്‍ഷിക പാസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഓഗസ്റ്റ് 15 മുതല്‍ ഇതു നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവനയിലൂടെ അറിയിച്ചത്. ഒരുവര്‍ഷത്തേക്ക് പാസിന് 3,000 രൂപയാണ് ഈടാക്കുക.
വാണിജ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാറുകള്‍, ജീപ്പുകള്‍, വാനുകള്‍പോലുള്ള സ്വകാര്യ വാഹനങ്ങള്‍ക്കായാണ് വാര്‍ഷിക പാസ് നടപ്പാക്കുന്നത്. ഉപയോഗിക്കാന്‍ തുടങ്ങുന്ന അന്നുമുതല്‍ ഒരുവര്‍ഷത്തേക്ക് അല്ലെങ്കില്‍ പരമാവധി 200 യാത്രകള്‍ക്കാണ് ഈ പാസ് ബാധകമാകുകയെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. 3000 രൂപ അടച്ചാല്‍ 200 യാത്രകള്‍ ലഭിക്കുന്നതിനാല്‍ തന്നെ ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രമേ ടോള്‍ ഇനത്തില്‍ ചിലവ് വരൂവെന്നതാണ് വാര്‍ഷിക ടോള്‍ പ്ലാനിന്റെ ഏറ്റവും പ്രധാന നേട്ടം.

ടോള്‍ പ്ലാസകളുടെ 60 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വാര്‍ഷിക പാസ് കൊണ്ടുവരുന്നത്. ടോള്‍ പ്ലാസയിലൂടെ നിരന്തരം യാത്ര ചെയ്യുന്നവര്‍ക്ക് പാസ് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. അംഗീകൃത സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പാസ് ആക്റ്റിവേറ്റ് ചെയ്യാനും പുതുക്കാനും സാധിക്കും
ഇതിന്റെ പ്രയോജനങ്ങള്‍ എന്നത്, ഇടയ്ക്കിടെ ടോള്‍ നല്‍കാന്‍ വാഹനം നിര്‍ത്താതെ തടസ്സമില്ലാതെ യാത്ര ചെയ്യാം, പ്ലാസകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നു, എളുപ്പത്തില്‍ ആക്ടിവേഷനും പുതുക്കലും സാധ്യമാക്കുന്ന ഡിജിറ്റല്‍ സൗകര്യം, എല്ലാ ഫാസ്ടാഗ് സൗകര്യമുള്ള ടോള്‍ പ്ലാസകളിലും രാജ്യവ്യാപകമായ കവറേജ്പാ സ് എങ്ങനെ എടുക്കാം/പുതുക്കാം എന്നിവയാണ്.
വാഹന ഉടമകള്‍ക്ക് പാസ് എടുക്കാനും പുതുക്കാനും എളുപ്പമാണ്. രാജ്മാര്‍ഗ് യാത്ര ആപ്പ് സന്ദര്‍ശിച്ചോ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ), റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (എംഒആര്‍ടിഎച്ച്) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചോ ഇവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. ഈ പ്രക്രിയയ്ക്ക് സാധുവായ ഫാസ്ടാഗ് വിവരങ്ങള്‍, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, അടിസ്ഥാന പരിശോധന എന്നിവ ആവശ്യമായി വരും.
Now Rs 15 will be enough to cross the toll plaza