---
title: "തൈങ്ങിന്‍ തൈ വിതരണം ആരംഭിച്ചു"
english_title: "Distribution of seedlings has begun."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297363/distribution-of-seedlings-has-begun"
published_at: "2025-06-20T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68552dc4321ba_THEng.JPG"
keywords: []
---

# തൈങ്ങിന്‍ തൈ വിതരണം ആരംഭിച്ചു

> **Lead Summary:** നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെയും നാളികേര വികസന കൗണ്‍സിലിന്റെയും ഭാഗമായി കേര കൃഷി വികസനത്തിനായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷി ഭവന്‍ മുഖേന തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി ദാമോദരന്‍ നിര്‍വഹിച്ചു.

## Article Content

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെയും നാളികേര വികസന കൗണ്‍സിലിന്റെയും ഭാഗമായി കേര കൃഷി വികസനത്തിനായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷി ഭവന്‍ മുഖേന തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി ദാമോദരന്‍ നിര്‍വഹിച്ചു.

വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു.ഡബ്ല്യൂസിടി ഇനത്തില്‍ പെട്ട 1375 തൈങ്ങിന്‍ തൈകളാണ് വിതരണത്തിനായി എത്തിയിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ 50 ശതമാനവും പഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി 25 ശതമാനവും സബ്സിഡി തെങ്ങിന്‍ തൈകള്‍ ലഭ്യമാണ്. 25 ശതമാനം മാത്രമാണ് ഗുണഭോക്തൃ വിഹിതം ലഭിക്കുന്നത്.

അപേക്ഷയും നികുതി രശീതിയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമാണ് തൈ വാങ്ങാന്‍ ആവശ്യമായ രേഖകള്‍. കൃഷി ഓഫീസര്‍ കെ.രമ്യ, സദാന്ദന്‍ പാറക്കല്‍, സി.കെ സോമന്‍, അസി കൃഷി ഓഫിസര്‍ സജീവന്‍ എന്നിവര്‍ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297363/distribution-of-seedlings-has-begun)