---
title: "പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വിഭജന നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു"
english_title: "Kerala High Court stays Perambra Grama Panchayat ward division proceedings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297450/kerala-high-court-stays-perambra-grama-panchayat-ward-division-proceedings"
published_at: "2025-06-20T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685596b92b2a7_hic.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വിഭജന നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി സമര്‍പ്പിച്ച പെറ്റീഷന്‍ അംഗീകരിച്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജന നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. വാര്‍ഡു വിഭജനത്തിന്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ജില്ലാ ഡീലിമിറ്റേഷന്‍ കമ്മറ്റിക്കും സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മറ്റിക്കും പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി പരാതി നല്‍കിയിരുന്നു.

## Article Content

**പേരാമ്പ്ര: **അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി സമര്‍പ്പിച്ച പെറ്റീഷന്‍ അംഗീകരിച്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജന നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. വാര്‍ഡു വിഭജനത്തിന്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ജില്ലാ ഡീലിമിറ്റേഷന്‍ കമ്മറ്റിക്കും സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മറ്റിക്കും പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി പരാതി നല്‍കിയിരുന്നു.

ഡിലിമിറ്റേഷന്‍ കമ്മറ്റി നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വിഭജനം നടത്തിയതെന്നും ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ നിര്‍ണ്ണയിച്ചപ്പോള്‍ ഭൂമിശാസ്ത്രപരമായ അതിരുകള്‍ എന്ന മാനദണ്ഡം പോലും സ്വീകരിച്ചില്ല എന്നും ആറു കിലോമീറ്റര്‍ വരെ സഞ്ചരിച്ചാല്‍ മാത്രമേ പല വാര്‍ഡുകളുടേയും ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താന്‍ സാധിക്കുകയുള്ളു എന്നുമുള്ള ഈ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. ഷിബു മീരാന്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297450/kerala-high-court-stays-perambra-grama-panchayat-ward-division-proceedings)