ലഹരി മുക്തി യോഗയിലൂടെ സാധ്യമാക്കാം; ഡോ.പിയൂഷ് നമ്പൂതിരി

ലഹരി മുക്തി യോഗയിലൂടെ സാധ്യമാക്കാം; ഡോ.പിയൂഷ് നമ്പൂതിരി
Jun 21, 2025 03:17 PM | By LailaSalam

ചെറുവണ്ണൂര്‍: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയും, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തും, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററും സംയുക്തമായി യോഗാദിനം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ പരിപാടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് ഡോക്ടര്‍ പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. 

യുവതലമുറയെ കാര്‍ന്ന് തിന്നുന്ന ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ യോഗ ജീവിത ചര്യയാക്കാന്‍ സമൂഹം തയ്യാറാവണമെന്നും, ലഹരിക്കെതിരെ ശക്തമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് മുതിര്‍ന്ന യോഗാ അംഗങ്ങളെയും യോഗ കൂട്ടായ്മയിലെ അംഗങ്ങളുടെ ഉന്നത വിജയം നേടിയ മക്കളെയും യോഗ ദിനത്തില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.ആര്‍ രാഘവന്‍, ശ്രീഷാഗണേഷ്, പി.മോനിഷ, ഇ.ടി ഷൈജ, എ.കെ ഉമ്മര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: സുഗേഷ്, എം. മോഹനന്‍, റഷീദ് മുയിപ്പോത്ത് തുടങ്ങിയവര്‍ സംസാരിച്ചു

. യോഗ ട്രെയിനര്‍ ശ്രീജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിവേക് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സഗീത വിരുന്നില്‍ നാടന്‍ പാട്ട് കലാകാരി സിത്താര ചെറുവണ്ണൂന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി




Addiction can be cured through yoga; Dr. Piyush Namboothiri

Next TV

Related Stories
പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

Jul 16, 2025 01:15 PM

പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

പട്ടയ വിതരണം ഒട്ടനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി ...

Read More >>
 പട്ടയ വിതരണ മേള സംഘടിപ്പിച്ചു

Jul 16, 2025 12:09 PM

പട്ടയ വിതരണ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം...

Read More >>
വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jul 16, 2025 11:24 AM

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കണ്‍വെന്‍ഷന്‍, ഇരുന്നൂറിലധികം പ്രതിനിധികള്‍...

Read More >>
 ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

Jul 16, 2025 10:54 AM

ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ ജില്ലാ അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്...

Read More >>
'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

Jul 16, 2025 12:49 AM

'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

മിഥുനമാസത്തിലെ അവസാന ദിവസം സന്ധ്യക്ക് വടക്കെ മലബാറിലെ ഓരോ വീട്ടില്‍ നിന്നും കലിയനെ...

Read More >>
News Roundup






Entertainment News





//Truevisionall