പേരാമ്പ്രയില്‍ വീണ്ടും രാസലഹരി വേട്ട; പിടിയിലായത് രാസലഹരി വിതരണം ചെയ്യുന്ന ശ്യംഖലയിലെ വലിയ കണ്ണി

പേരാമ്പ്രയില്‍ വീണ്ടും രാസലഹരി വേട്ട; പിടിയിലായത് രാസലഹരി വിതരണം ചെയ്യുന്ന ശ്യംഖലയിലെ വലിയ കണ്ണി
Jun 21, 2025 07:46 PM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്രയില്‍ വീണ്ടും പൊലീസിന്റെ വന്‍ രാസലഹരി വേട്ട. പേരാമ്പ്രക്കടുത്ത് കൂത്താളിയില്‍ പിടിയിലായത് യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാസലഹരിയായ എംഡിഎംഎ വിതരണം ചെയ്യുന്ന ശൃംഖലയിലെ വലിയ കണ്ണി. കൂത്താളി സ്വദേശി ചെമ്പോടന്‍ പൊയില്‍ ഹംസയുടെ മകന്‍ അനസാണ് വീട്ടില്‍ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി പൊലീസിന്റെ പിടിയിലായത്.

കൂത്താളി, കടിയങ്ങാട്, പേരാമ്പ്ര, കുറ്റ്യാടി പ്രദേശങ്ങളില്‍ ലഹരി ഉപയോക്താക്കള്‍ക്ക് പ്രതി വലിയ തോതില്‍ ലഹരി വിതരണം ചെയ്തു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് വലവിരിക്കുകയായിരുന്നു. ഇയാളുടെ അടുത്ത സുഹൃത്ത് കരുവണ്ണൂര്‍ സ്വദേശി റിസ്വാന്‍ എന്നയാളെ 70 ഗ്രാം എംഡിഎംഎ യുമായി കഴിഞ്ഞ ദിവസം പേരാമ്പ്ര പൊലീസ് പിടിച്ചിരുന്നു.

പ്രതി അനസിന് റിസ്വാന്‍ വലിയ അളവില്‍ എംഡിഎംഎ വില്‍പനക്കായി നല്‍കിയ വിവരം പൊലീസിനു ലഭിച്ചിരുന്നു. അനസ് യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും എംഡിഎംഎ വില്‍ക്കാറുണ്ടെന്നും ഇയാളുടെ കൈവശം വില്‍പനക്ക് തയ്യാറാക്കിവെച്ച എംഡിഎംഎ ഉണ്ടെന്നുമുള്ള രഹസ്യവിവത്തെ തുടര്‍ന്ന് പേരാമ്പ്ര ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങളും പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര എസ്‌ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ച 3.096 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. പൊലീസ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.



Another drug bust in Perambra; A major link in the drug distribution ring has been arrested

Next TV

Related Stories
പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

Jul 16, 2025 01:15 PM

പേരാമ്പ്രയിലെ 126 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു

പട്ടയ വിതരണം ഒട്ടനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി ...

Read More >>
 പട്ടയ വിതരണ മേള സംഘടിപ്പിച്ചു

Jul 16, 2025 12:09 PM

പട്ടയ വിതരണ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി-വടകര താലൂക്ക്പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം...

Read More >>
വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jul 16, 2025 11:24 AM

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കണ്‍വെന്‍ഷന്‍, ഇരുന്നൂറിലധികം പ്രതിനിധികള്‍...

Read More >>
 ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

Jul 16, 2025 10:54 AM

ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്

ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ ജില്ലാ അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്...

Read More >>
'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

Jul 16, 2025 12:49 AM

'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

മിഥുനമാസത്തിലെ അവസാന ദിവസം സന്ധ്യക്ക് വടക്കെ മലബാറിലെ ഓരോ വീട്ടില്‍ നിന്നും കലിയനെ...

Read More >>
News Roundup






Entertainment News





//Truevisionall