---
title: "വടകരയില്‍ ആക്രി കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്"
english_title: "Liquor smuggling under the guise of agri business in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297635/liquor-smuggling-under-the-guise-of-agri-business-in-vadakara"
published_at: "2025-06-21T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856ca79462df_masstr.JPG"
keywords: []
---

# വടകരയില്‍ ആക്രി കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്

> **Lead Summary:** വടകര: വടകരയില്‍ ആക്രി കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്. നിലമ്പൂര്‍ തിരുവാലി സ്വദേശി കൊടിയന്‍ കുന്നേല്‍ ബിനോയ് ആണ് എക്‌സൈസിന്റ പിടിയിലായത്. മാഹിയില്‍ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശമദ്യമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

## Article Content

വടകര: വടകരയില്‍ ആക്രി കച്ചവടത്തിന്റെ മറവില്‍ മദ്യക്കടത്ത്. നിലമ്പൂര്‍ തിരുവാലി സ്വദേശി കൊടിയന്‍ കുന്നേല്‍ ബിനോയ് ആണ് എക്‌സൈസിന്റ പിടിയിലായത്. മാഹിയില്‍ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശമദ്യമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ എക്‌സൈസിന്റ വലയിലായത്. നേരത്തെ മൂന്ന് അബ്കാരി കേസുകളില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ആക്രി കച്ചവടക്കാരനായ ബിനോയ് ആക്രികച്ചവടത്തിന്റെ മറവിലാണ് മാഹിയില്‍ നിന്നും മദ്യം കടത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297635/liquor-smuggling-under-the-guise-of-agri-business-in-vadakara)