---
title: " തെരുവുനായ ആക്രമണം തുടര്‍ക്കഥയാകുന്നു"
english_title: "The street dog attack continues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297767/the-street-dog-attack-continues"
published_at: "2025-06-22T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6857d8518d1c6_dog.JPG"
keywords: []
---

#  തെരുവുനായ ആക്രമണം തുടര്‍ക്കഥയാകുന്നു

> **Lead Summary:** **പയ്യോളി:** തെരുവ് നായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാവുകയാണ്. മഴക്കാലമായതോടെ തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നു.

## Article Content

**പയ്യോളി:** തെരുവ് നായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാവുകയാണ്. മഴക്കാലമായതോടെ തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നു.

പയ്യോളിയില്‍ തെരുവുനായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ പിഡിആര്‍എഫ് വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.

വിദ്യാര്‍ത്ഥികള്‍ക്ക് റോഡിലൂടെ നടക്കാന്‍ ഭയമാണ്. നാലും അഞ്ചും നായകള്‍ കൂട്ടത്തോടെയാണ് റോഡിലുണ്ടാവുക. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297767/the-street-dog-attack-continues)