പേരാമ്പ്ര: കനത്ത മഴയെ തുടര്‍ന്ന് കക്കയം അണക്കെട്ട് തുറന്നതിനാല്‍ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.
അണക്കെട്ടില്‍ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ഷട്ടറുകള്‍ 6 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. പെരുവണ്ണാമൂഴി ഡാമിന്റെ തീരങ്ങളിലും കുറ്റ്യാടി പുഴയുടെ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പുഴയില്‍ രണ്ടര അടി വരെ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
Heavy rain; Those living on the banks of Kuttiadi River should be cautious