---
title: "വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു"
english_title: "VS Achuthanandan's health condition remains critical"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298777/vs-achuthanandans-health-condition-remains-critical"
published_at: "2025-06-27T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e2a202c171_akli.JPG"
keywords: []
---

# വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

> **Lead Summary:** **തിരുവനന്തപുരം:** ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം വി.എസിനെ ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും വ്യതിയാനം ഉണ്ടായിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം:** ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം വി.എസിനെ ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും വ്യതിയാനം ഉണ്ടായിട്ടുണ്ട്.

ഡയാലിസിസിന് വിധേയമാക്കിയ വിഎസിന്റെ ആരോഗ്യനിലയില്‍ ഇന്നത്തെ ദിവസം നിര്‍ണായകമാണ്. പുറത്തേക്കുള്ള യൂറിന്റെ അളവ് കൂട്ടാന്‍ ഡയാലിസിസ് നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍ ഇടയ്ക്കിടെ ഇസിജിയിലും വ്യതിയാനം ഉണ്ടാകുന്നുണ്ട്. ഇന്നലെ ഇസിജി ടെസ്റ്റിന് വി.എസിനെ വിധേയമാക്കിയിരുന്നു. ഇതിന്റെയടക്കമുള്ള പരിശോധനാഫലത്തിന് ശേഷമായിരിക്കും മെഡിക്കല്‍ സംഘം കൃത്യമായ നിഗമനത്തില്‍ എത്തുക.

കഴിഞ്ഞദിവസവും മന്ത്രിമാര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും വി.എസിന്റെ കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298777/vs-achuthanandans-health-condition-remains-critical)