---
title: "വായനാവാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും"
english_title: "Conclusion of the Reading Week and inauguration of the Vidyarangam Kalasahityavedi at karayad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298810/conclusion-of-the-reading-week-and-inauguration-of-the-vidyarangam-kalasahityavedi-at-karayad"
published_at: "2025-06-27T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e418038a7e_KARAYAD.JPG"
keywords: []
---

# വായനാവാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

> **Lead Summary:** **മേപ്പയൂര്‍**: കാരയാട് എയുപി സ്‌കൂളില്‍ വായനാവാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും സംഘടിപ്പിച്ചു. ജൂണ്‍ 19 ന് ആരംഭിച്ച വായനാവാരാചരണം ജൂണ്‍ 25 ന് സമാപിച്ചു.

## Article Content

**മേപ്പയൂര്‍**: കാരയാട് എയുപി സ്‌കൂളില്‍ വായനാവാരാചരണ സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും സംഘടിപ്പിച്ചു. ജൂണ്‍ 19 ന് ആരംഭിച്ച വായനാവാരാചരണം ജൂണ്‍ 25 ന് സമാപിച്ചു.

സമാപനച്ചടങ്ങ് ഡോ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.പി രാജേഷ് അധ്യക്ഷത വഹിച്ചു. എങ്ങനെ സാഹിത്യ സൃഷ്ടികള്‍ നടത്താമെന്നും, വിദ്യാര്‍ത്ഥികള്‍ പാഠപുസ്തക ത്തോടൊപ്പം അധിക വായന കൂടി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രകാശനവും,വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. തുടര്‍ന്ന് വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. ആര്‍ പി ജയേഷ്, പി.വി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ വി് ജലീല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ബി.ആദിത്യ കൃഷ്ണ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298810/conclusion-of-the-reading-week-and-inauguration-of-the-vidyarangam-kalasahityavedi-at-karayad)