---
title: "എംഡിഎംഎയുമായി എരവട്ടൂര്‍ സ്വദേശി ചെറുവണ്ണൂരില്‍ പൊലീസ് പിടിയില്‍"
english_title: "Eravattoor native arrested in Cheruvannur with MDMA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299130/eravattoor-native-arrested-in-cheruvannur-with-mdma"
published_at: "2025-06-28T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fe9d5e0d98_kuttan.JPG"
keywords: []
---

# എംഡിഎംഎയുമായി എരവട്ടൂര്‍ സ്വദേശി ചെറുവണ്ണൂരില്‍ പൊലീസ് പിടിയില്‍

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവണ്ണൂരില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. ചെറുവണ്ണൂര്‍ വലിയ പറമ്പില്‍ മനോജന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി മട്ടന്‍ കുട്ടു, കുട്ടുമുട്ടാസ് എന്നീ പേരിലറിയപ്പെടുന്ന വെള്ളയോട് ചാലില്‍ രജീഷ് ആണ് മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയിലായത്.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവണ്ണൂരില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. ചെറുവണ്ണൂര്‍ വലിയ പറമ്പില്‍ മനോജന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി മട്ടന്‍ കുട്ടു, കുട്ടുമുട്ടാസ് എന്നീ പേരിലറിയപ്പെടുന്ന വെള്ളയോട് ചാലില്‍ രജീഷ് ആണ് മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയിലായത്.

ഇയാളില്‍ നിന്ന് 160 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു. പെണ്‍ സുഹൃത്തിനെ കാണാന്‍ ഇന്നലെ രാത്രി ചെറുവണ്ണൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളുടെ പെണ്‍സുഹൃത്ത് അനുമോള്‍ എന്ന പിങ്കി നേരത്തേ 12 ഗ്രാം എംഡിഎംഎ യുമായി പൊലീസ് പിടിയിലായി ജയിലിലായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ ബൈജുവിന്റെ കീഴിലെ ജില്ലാ നാര്‍കോട്ടിക് സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍ കുമാറിന്റെ കീഴിലെ സ്‌ക്വാഡും മേപ്പയ്യൂര്‍ എസ്‌ഐ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് പ്രതിയെ എംഡിഎംഎ സാഹിതം പിടികൂടിയത്.

പ്രതി രജീഷ് കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികെതിരെ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299130/eravattoor-native-arrested-in-cheruvannur-with-mdma)